Get Updates
Get notified of breaking news, exclusive insights, and must-see stories!

തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന വടകരയിലെ സരസ്വതി വിലാസം എൽപി സ്കൂൾ നവതിയുടെ നിറവിൽ

വടകര: ഒരു ഗ്രാമത്തിലെ നിരവധി തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന് നൽകിയ അറക്കിലാട് സരസ്വതി വിലാസം എൽ.പി.സ്കൂൾ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങൾക്ക് ഏപ്രിൽ ആറിന് തുടക്കം കുറിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമൂഹത്തിന്റെ നാനാതുറകളിൽ ജീവിത വിജയം നേടിയ അനേകായിരങ്ങളുടെ ഓർമകളിൽ തിളങ്ങുന്ന അധ്യായമായാണ് ഈ വിദ്യാലയം ഇന്നും തലയെടുപ്പോടെ നിൽക്കുന്നത്.

 school

6 ന് വൈകീട്ട് നാലു മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നവതി ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്യും.ചടങ്ങിൽ വെച്ച് എം.ജി.യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ഡോക്റ്ററേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥി കെ.ബബിതയെ അനുമോദിക്കും.നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ എൻഡോവ്മെന്റ് വിതരണവും,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.ഗോപാലൻ സമ്മാനദാനവും നിർവ്വഹിക്കും.നവതി ആഘോഷ ബ്രോഷർ എ.ഇ.ഒ.എം.വേണുഗോപാൽ പ്രകാശനം നിർവ്വഹിക്കും.പരിപാടിയുടെ ഭാഗമായി മികവുത്സവം,സ്മാർട്ട് ക്ലാസ് റൂം,മെഡിക്കൽ ക്യാമ്പ്,

പൂർവ്വ വിദ്യാർത്ഥി സംഗമം,ഫിലിം ഫെസ്റ്റിവെൽ,ജൈവ വൈവിധ്യ ഉദ്യാനം,സഹവാസ ക്യാമ്പ്,ഇംഗ്ലീഷ് ഫെസ്റ്റ്,സാംസ്കാരിക ഘോഷയാത്ര,സമാപന സമ്മേളനം,കലാപരിപാടികൾ എന്നിവ നടക്കും.വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.ഗോപാലൻ,ജനറൽ കൺവീനർ പി.സോമശേഖരൻ,എസ്.സതി,പി.കെ.ബിജീഷ് എന്നിവർ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+