Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമിക്കപ്പെട്ട നടിക്കൊപ്പം മാത്രമല്ല! നിഷ സാരംഗിനെ വിശ്വസിക്കണം.. അവള്‍ക്കൊപ്പം.. ശാരദകുട്ടി

സിനിമാ മേഖലയില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളും നടിമാര്‍ തുറന്നു പറയാന്‍ തുടങ്ങിയതും അത് വന്‍ ചര്‍ച്ചകള്‍ക്ക് തന്നെ വഴിവെച്ചതും ഈ അടുത്തകാലത്താണ്. കാസ്റ്റിങ്ങ് കൗച്ചുമായി ബന്ധപ്പെട്ടും സിനിമാ രംഗത്ത് നേരിടുന്ന പ്രശ്നങ്ങളും നടിമാര്‍ നേരത്തേ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തനിക്കും ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെനന് വ്യക്തമാക്കി ഉപ്പും മുളകും ഫെയിം നിഷാ സാരംഗ് രംഗത്തെത്തിയത്.

ഉപ്പും മുളകും സീരിയല്‍ സംവിധായകന്‍ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പ്രതികരിച്ചപ്പോള്‍ ഒരു മുന്നറിയിപ്പും കൂടാതെ തന്നെ പരിപാടിയില്‍ നിന്ന് പുറത്താക്കിയെന്നുമാണ് നിഷ പറഞ്ഞത്. നിഷയ്ക്കെതിരായ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. നടി ഉന്നയിച്ച ആരോപണങ്ങളില്‍ തീര്‍ച്ചയായും കാര്യമുണ്ടാകുമെന്നും വിഷയത്തില്‍ താന്‍ നീലുവിനൊപ്പം എന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദകുട്ടി.

ഉപ്പും മുളകും

ഉപ്പും മുളകും

ഫ്ളവേഴ്സ് ടിവിയിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകില്‍ നിന്നും ഒരു കാരണവും കൂടാതെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നെ ഒഴിവാക്കുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഷ സാരംഗ് പറഞ്ഞത്. മുന്‍കൂട്ടി അനുമതി വാങ്ങിയ ശേഷം അമേരിക്കയില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത് തിരിച്ച് വന്ന പിന്നാലെയാണ് പരിപാടിയില്‍ നിന്നും പുറത്താക്കിയതെന്നും നിഷ പറഞ്ഞു.

ദുരനുഭവം

ദുരനുഭവം

തന്‍റെ ശരീരത്തില്‍ പലപ്പോഴും ഉണ്ണികൃഷ്ണന്‍ സ്പര്‍ശിച്ചിരുന്നു. അപ്പോഴൊക്കെ താന്‍ അതിനെ എതിര്‍ത്തു. അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമായത്. സംവിധാകന്‍ മദ്യപിച്ച് സെറ്റിലെത്താറുണ്ടെന്നും സെറ്റിലുള്ളവരോട് വളരെ മോശം രീതിയിലാണ് സംവിധായകന്‍ പ്രതികരിക്കാറുള്ളതെന്നും നിഷ വെളിപ്പെടുത്തി.

ശ്രീകണ്ഠന്‍ നായരോട്

ശ്രീകണ്ഠന്‍ നായരോട്

ഫ്ളവേഴ്സ് ടിവി ചെയര്‍മാന്‍ ശ്രീകണ്ഠന്‍ നാരരോട് താന്‍ പരാതി പറഞ്ഞിരുന്നു. അദ്ദേഹം ഉണ്ണികൃഷ്ണനെ താക്കീത് ചെയ്തിട്ടും അയാള്‍ അതൊന്നും വകവെച്ചിരുന്നില്ലെന്നും നിഷ പറഞ്ഞു. സംഭവത്തില്‍ നിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയിയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.

ശാരദക്കുട്ടിയും

ശാരദക്കുട്ടിയും

അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ പൊട്ടിക്കരയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടെന്നും അവര്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ തന്നെയാണ് തോന്നുന്നതെന്നും വ്യക്തമാക്കി എഴുത്തുകാരി ശാരദകുട്ടി രംഗത്തെത്തി. അവരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

നീലു ഇല്ല

നീലു ഇല്ല

എല്ലാ ദിവസവും 8 മണിക്ക് നീലു വന്നു ചിരിപ്പിക്കാറുണ്ട്.. ഉപ്പും മുളകും സീരിയലിൽ ഇനി നീലു ഇല്ല. അവരെ ഒഴിവാക്കിയിരിക്കുന്നു. നീലു ഇല്ലെങ്കിൽ പിന്നെ അതിന്റെ ശീർഷകം തന്നെ മാറ്റേണ്ടി വരും.

അധികാരം

അധികാരം

നിഷാ സാരംഗ് കരയുകയാണ്. മകളുടെ കല്യാണ സമയത്തും പ്രസവ സമയത്തും പോലും അവധിയെടുക്കാതെ പണിയെടുക്കേണ്ടി വന്ന സാഹചര്യം വിശ്വസനീയമായാണ് അവർ പറഞ്ഞത്. തൊഴിൽ മേഖലയിലെ അധികാര പ്രമത്തതയെക്കുറിച്ചാണ് പറഞ്ഞത്.

വിശ്വസിക്കാന്‍

വിശ്വസിക്കാന്‍

കേട്ടിടത്തോളം നിഷാ സാരംഗിനെ വിശ്വസിക്കാനാണ് തോന്നുന്നത്. അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകർന്നു പൊട്ടിക്കരയണമെങ്കിൽ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു. അവർക്കൊപ്പം നിൽക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+