• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യക്ക് വേണ്ടി മോദി ഓപണിംഗ് ബാറ്റ്‌സ്മാനായി വന്നാലും നമ്മള്‍ കാണേണ്ടി വരും; പരിഹസിച്ച് ടി സിദ്ധിഖ്

തിരുവനന്തപുരം: മണിക്കൂറുകള്‍ക്ക് മുമ്പാണ് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന്റെ പേര് മാറ്റി നരേന്ദ്ര മോദിയുടേതാക്കിയത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായിട്ടാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പേര് അധികൃതര്‍ മാറ്റിയത്. 110000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണിത്.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

നവീകരിച്ച സ്റ്റേഡിയത്തില്‍ ഇന്ന് ഭൂമി പൂജ നടന്നിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉദ്ഘാടനം ചെയ്തത്. അതേസമയം, സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖ്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്‍രെ പ്രതികരണം.

 നരേന്ദ്ര മോഡി സ്റ്റേഡിയം

നരേന്ദ്ര മോഡി സ്റ്റേഡിയം

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഇനി നരേന്ദ്ര മോഡി സ്റ്റേഡിയം എന്ന് അറിയപ്പെടുമെന്ന്. പുതുക്കിപ്പണിത ശേഷം ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ പിങ്ക് ബോള്‍ ടെസ്റ്റ് ആരംഭിക്കുന്ന ദിവസമാണു ഈ പേരു മാറ്റല്‍.

ആത്മരതിയില്‍ ആറാടുന്നത്

ആത്മരതിയില്‍ ആറാടുന്നത്

ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണു നരേന്ദ്ര മോഡി എന്ന് തെളിയിക്കുന്നതാണു പട്ടേലിന്റെ പേരു മാറ്റി മോഡിയുടെ പേരു നല്‍കിയതിനെ കാണാന്‍ കഴിയൂ. ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കെ തന്റെ പേരു സ്റ്റേഡിയത്തിനു നല്‍കി ആത്മരതിയില്‍ ആറാടുന്നത് കാണുമ്പോള്‍ സഹതാപം മാത്രം.

ഹിറ്റ്ലറും

ഹിറ്റ്ലറും

അധികാരത്തിലിരിക്കെ ഹിറ്റ്ലറും സ്റ്റേഡിയത്തിനു സ്വന്തം പേരു നല്‍കിയിരുന്നു എന്നോര്‍ക്കണം. തെക്കുകിഴക്കന്‍ ജര്‍മനിയിലെ ബാഡന്‍-വുര്‍ടംബര്‍ഗ് സ്റ്റേറ്റിന്റെ തലസ്ഥാനമാണ് സ്റ്റുറ്റ്ഗാട്ട്. 1933ലാണ് നഗരത്തില്‍ സ്റ്റേഡിയം നിര്‍മിക്കപ്പെട്ടത്. നിര്‍മിക്കപ്പെട്ട ശേഷം സ്റ്റേഡിയത്തിന് അഡോള്‍ഫ് ഹിറ്റ്ലര്‍ കാംപ്ഫ്പാന്‍ എന്ന പേര് നല്‍കുകയായിരുന്നു.

ഓപണിംഗ് ബാറ്റ്‌സ്മാനായി

ഓപണിംഗ് ബാറ്റ്‌സ്മാനായി

കാംപ്ഫ്പാന്‍ എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കളിസ്ഥലമെന്നാണ്. ഇന്ത്യയുടെ പേരു മാറ്റി മോഡിയ എന്നാക്കിയാലും അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ ഇന്ത്യക്ക് വേണ്ടി ഓപണിംഗ് ബാറ്റ്‌സ്മാനായി മോഡി വന്നാലും നമ്മള്‍ കാണേണ്ടി വരും. എല്ലാം തികഞ്ഞ ഒരു നാര്‍സ്സിസ്റ്റ് ആണല്ലോ നമ്മെ ഭരിക്കുന്നത്..

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി മോദിയുടെ പേരില്‍; സര്‍ദാര്‍ പട്ടേലിന്റെ പേര് മാറ്റിലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി മോദിയുടെ പേരില്‍; സര്‍ദാര്‍ പട്ടേലിന്റെ പേര് മാറ്റി

ശബരിമല പരിസരത്ത് നടന്നത് കലാപം: താനും ഇരയെന്ന് ബിന്ദു അമ്മിണി, സർക്കാരിന്റെ ലക്ഷ്യം വോട്ട് ബാങ്ക്ശബരിമല പരിസരത്ത് നടന്നത് കലാപം: താനും ഇരയെന്ന് ബിന്ദു അമ്മിണി, സർക്കാരിന്റെ ലക്ഷ്യം വോട്ട് ബാങ്ക്

പത്തനംതിട്ട ഇത്തവണയും തൂത്ത് വാരും; വീണാ ജോര്‍ജും ജനീഷും ഉള്‍പ്പടെ നാല് പേരും വീണ്ടും മത്സരത്തിന്പത്തനംതിട്ട ഇത്തവണയും തൂത്ത് വാരും; വീണാ ജോര്‍ജും ജനീഷും ഉള്‍പ്പടെ നാല് പേരും വീണ്ടും മത്സരത്തിന്

കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് ഔട്ടാകും? പകരം അഡ്വ മുഹമ്മദ് ഷാ.. കോൺഗ്രസിനും താത്പര്യംകളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് ഔട്ടാകും? പകരം അഡ്വ മുഹമ്മദ് ഷാ.. കോൺഗ്രസിനും താത്പര്യം

മണിക്കുട്ടനെ ചിരിപ്പിക്കാൻ ഋതുമന്ത്ര 'ഓവറാക്കി'യോ? കൊഞ്ചിക്കുഴഞ്ഞിട്ടും പതറാതെ 'യുവരാജൻ' മണിക്കുട്ടൻ!!!മണിക്കുട്ടനെ ചിരിപ്പിക്കാൻ ഋതുമന്ത്ര 'ഓവറാക്കി'യോ? കൊഞ്ചിക്കുഴഞ്ഞിട്ടും പതറാതെ 'യുവരാജൻ' മണിക്കുട്ടൻ!!!

നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

cmsvideo
  രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

  English summary
  Sardar Patel Cricket Stadium Renaming: Congress Leader T Siddiqui mocks PM Narendra Modi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X