Get Updates
Get notified of breaking news, exclusive insights, and must-see stories!

400 രൂപയില്‍ നിന്ന് കിലോയ്ക്ക് 15 രൂപ എന്ന വിലയിലേക്ക് വീണ് മത്തി; കാരണമിത്

ആലപ്പുഴ: കേരളത്തില്‍ മത്തി വിലയില്‍ വന്‍ ഇടിവ്. ആഴ്ചകള്‍ക്ക് മുന്‍പ് വരെ പൊന്നുംവിലയായിരുന്നു മത്തിക്കെങ്കില്‍ ഇപ്പോള്‍ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഒരു കിലോ മത്തിക്ക് 400 രൂപ വരെയായിരുന്നു വില. എന്നാല്‍ ഇന്നലെ ചെല്ലാനം ഹാര്‍ബറില്‍ നിന്ന് മൊത്ത ഏജന്‍സികള്‍ മത്തി എടുത്തത് വെറും 15 രൂപയ്ക്കാണ് എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കടലില്‍ നിന്ന് ലഭിക്കുന്ന മത്തിയുടെ അളവ് കൂടിയതോടെയാണ് വിലയില്‍ ഗണ്യമായ ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ ഇത് ഹാര്‍ബറിലെ വിലയാണ്. പൊതുമാര്‍ക്കറ്റിലും മറ്റും 80-100 എന്ന വിലയ്ക്കാണ് മത്തി വില്‍ക്കുന്നത്. ചില മാര്‍ക്കറ്റുകളില്‍ 150 രൂപ വരെ ഈടാക്കുന്നതായും ഉപഭോക്താക്കള്‍ പറയുന്നു. അര്‍ത്തുങ്കല്‍ മുതല്‍ പള്ളിത്തോട് വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് വല നിറയെ മത്തി ലഭിച്ചെങ്കിലും വില കുറഞ്ഞത് തിരിച്ചടിയായി.

Sardine

കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, തൃശൂര്‍ കടപ്പുറങ്ങളില്‍ കരയിലേക്ക് മത്തി വന്ന് അടിയുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതില്‍ തന്നെ കടലില്‍ മത്തി ചാകര രൂപപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായിരുന്നു. എങ്കിലും റെക്കോഡ് വിലയില്‍ നിന്ന് ഇങ്ങനെയൊരു ഇടിവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും കൂടുതലായി വാങ്ങുന്ന മീനുകളിലൊന്നാണ് മത്തി.

വിലക്കുറവിനൊപ്പം പോഷക ഗുണങ്ങളുമാണ് മത്തിയെ ആകൃഷ്ടനാക്കുന്നത്. എന്നാല്‍ വില കൂടിയതോടെ മത്തിയെ എല്ലാവരും കൈവിട്ടു. ഹോട്ടലുകളില്‍ പോലും മത്തി വിഭവങ്ങള്‍ക്ക് വലിയ വിലയായിരുന്നു ഈടാക്കിയിരുന്നത്. മത്തിയുടെ ദൗര്‍ലഭ്യമായിരുന്നു വില കൂടാന്‍ കാരണമായത്. കടലിലെ ചൂട് കൂടിയതായിരുന്നു മത്തി ലഭ്യത കുറച്ചത്. കടലിലെ താപനില കൂടുന്നത് ഏറ്റവുമധികം ബാധിക്കുന്നത് മത്സ്യമാണ് മത്തി.

26-27 ഡിഗ്രി സെല്‍ഷ്യസ് ചൂട് മാത്രമേ മത്തിക്ക് അതിജീവിക്കാനാകൂ. എന്നാല്‍ എല്‍നിനോ പ്രതിഭാസം കാരണം ഇത്തവണ 30-32 ഡിഗ്രി വരെ കടലിലെ ചൂട് ഉയര്‍ന്നിരുന്നു. ഇതോടെ ആഴക്കടലിലേക്ക് മത്തികള്‍ കൂട്ടത്തോടെ നീങ്ങി. ആവശ്യമായ ഭക്ഷണത്തിന്റെ അഭാവം മത്തിയുടെ വളര്‍ച്ച മുരടിപ്പിച്ചിട്ടുണ്ട് എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇപ്പോള്‍ ലഭിക്കുന്നത് ചെറിയ മത്തികളാണ്.

മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തില്‍ പ്രധാനമാണ് മത്തികളുടെ വില്‍പന. എന്നാല്‍ നിലവില്‍ മത്തി മാത്രമെ ലഭിക്കുന്നുള്ളൂ എന്നതിനാല്‍ വള്ളങ്ങള്‍ ഭൂരിഭാഗവും ഉച്ചയ്ക്കു മുന്‍പേ പണി നിര്‍ത്തുകയാണ്. മത്തിയോടപ്പം അയലയും ചെറിയ തോതില്‍ ലഭിക്കുന്നുണ്ട്. ആലപ്പുഴ അര്‍ത്തുങ്കല്‍ മുതല്‍ കൊച്ചി വരെയുള്ള നൂറുകണക്കിനു വള്ളങ്ങളാണ് ചെല്ലാനം ഹാര്‍ബര്‍ കേന്ദ്രീകരിച്ചു മത്സ്യബന്ധനം നടത്തുന്നത്.

അതേസമയം മത്തി സുലഭമായതോടെ ഹാര്‍ബറുകളില്‍ മത്സ്യത്തീറ്റ നിര്‍മാണ കമ്പനികളുടെ ലോറികളുടെ തിരക്കാണ്. ഇതര സംസ്ഥാനങ്ങളിലെ ഉണക്കിപൊടിക്കുന്ന മീന്‍തീറ്റ നിര്‍മാണ കമ്പനിയില്‍ നിന്നുള്ള ലോറികള്‍ വ്യാപകമായി മത്തി വാങ്ങിക്കാന്‍ എത്തുന്നുണ്ട്. എന്നാല്‍ വിലക്കുറവ് കാരണം വള്ളക്കാര്‍ക്ക് ഇതിന്റെ നേട്ടവും കൊയ്യാനാകുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+