സരിനും ശോഭന ജോര്‍ജും വര്‍ഗവഞ്ചകരല്ല; ഇത് സിപിഎമ്മിന്റെ ഇരട്ടത്താപ്പെന്ന് ഷാനിമോള്‍ ഉസ്മാന്
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സൈബറിടത്ത് വ്യാജ പ്രചാരണങ്ങള്‍ ശക്തമാകുന്നു. മുന്‍ എംഎല്‍എ ഐഷ പോറ്റി സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് സിപിഎമ്മിലേക്കു പോകുന്നുവെന്ന ശക്തമായ പ്രചാരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത്.
പീഡനക്കേസ് നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണമാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രി പി രാജീവുമായും പാര്‍ട്ടി മാറ്റം സംബന്ധിച്ച് ഫോണില്‍ ചര്‍ച്ചകള്‍ നടത്തിയെന്നുമുള്ള പ്രചാരണങ്ങളും ഉണ്ടായി. മുന്‍ കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ് ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് ഫേസ്ബുക്ക് പേജുകളില്‍ പ്രചരിച്ചത്.
ഈ വിഷയത്തില്‍ രൂക്ഷമായ പ്രതികരണവുമായി ഷാനിമോള്‍ ഉസ്മാന് രംഗത്ത് എത്തി. താന്‍ മരണംവരെ കോണ്‍ഗ്രസുകാരിയായിരിക്കും എന്നാണ് ഷാനിമോള്‍ ഉസ്മാന് നിലപാട് വ്യക്തമാക്കിയത്. സിപിഎം സൈബറിടത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ അടിസ്ഥാനം ഇല്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഷാനിമോള്‍ ഉസ്മാന് മുന്നറിയിപ്പ് നല്കി.

കമ്മ്യൂണിസ്റ്റ് കേരള എന്ന ഫേസ്ബുക്ക് പേജിലാണ് ഷാനിമോള്‍ സിപിഎമ്മിലേക്കു പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിക്കുന്നത്. ഇതിനു പിന്നില്‍ സിപിഎമ്മാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞതായി ഷാനിമോള്‍ പറഞ്ഞു. ഷാനിമോളുടെ വാക്കുകള്‍: 'വ്യാജ പ്രചാരണം സംബന്ധിച്ച് ഇന്ന് രാവിലെ ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് രാഷ്ട്രീയ രംഗത്ത് നിലയുറപ്പിച്ച ഞാന്‍ മരണം വരെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അംഗമായി തുടരും. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് കണ്ടുകൊണ്ടിരിക്കുകയാണ്. ആയിഷ പോറ്റി, കോണ്‍ഗ്രസിലേക്ക് വന്നപ്പോള്‍ അത് വര്‍ഗ്ഗ വഞ്ചനയായി മാറി. ശോഭന ജോര്‍ജും ഷാഹിദ കമാലും സരിനും മറ്റുള്ളവരും ഒക്കെ അങ്ങോട്ട് പോയപ്പോള്‍ ഒരു വര്‍ഗവഞ്ചനയും ഇല്ല'.
ഐഷ പോറ്റി സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയതിന് തൊട്ടു പിന്നാലെയാണ് ഷാനുമോള്‍ ഉസ്മാന് എതിരെ സൈബറിടത്ത് വ്യാപകമായ പ്രചാരണം നടക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഇതിന് പിന്നില്‍ സിപിഎം ആണെന്നും അവരുടെ ഗതികേട് കൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അവര്‍ ആരോപിച്ചു. കമ്മ്യൂണിസ്റ്റ് കേരള എന്ന ഫേസ്ബുക്ക് പേജിലാണ് ഈ പ്രചാരണങ്ങള്‍ ആദ്യം ഉണ്ടായത്. അതിന്റെ അഡ്മിന് എതിരെ പരാതി കൊടുത്തിട്ടുണ്ട്. പോസ്റ്റിട്ടവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഷാനിമോള്‍ ഉസ്മാന് ആവശ്യപ്പെട്ടു.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍











Click it and Unblock the Notifications