'അധികാരത്തിലേറിയിട്ട് 100 ദിവസം ആയില്ല, ജനഹിതം എൽഡിഎനിനൊപ്പം, മന്ത്രിമാർക്ക് അഭിനന്ദനം';ട്രോളി സരിൻ
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫിനെ പരിഹസിച്ച് പി സരിൻ. ജനഹിതം യുഡിഎഫിന് എതിരായി തീർന്നിരിക്കുകയാണെന്നും അധികാരം ഏറ്റെടുത്ത് വെറും 100 ദിവസങ്ങൾക്കുള്ളിൽ തന്നെ ജനഹിതം എൽഡിഎഫിന് അനുകൂലമായി മാറ്റുവാനായ് മത്സര ബുദ്ധിയോടെ ശ്രമിച്ച യുഡിഎഫ് സർക്കാരിലെ എല്ലാ മന്ത്രിമാർക്കും എംഎൽഎമാർക്കും പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്നും സരിൻ കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
'കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ UDF വിജയവും, ഇന്ന് പുറത്തുവന്ന 38 ഇടങ്ങളിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലവുമായി എങ്ങനെ കൂട്ടി വായിക്കാം ? 8 പേർ MLAമാരായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, അവർ രാജിവെച്ച ലോക്കൽ ബോഡി സീറ്റുകളിലേക്ക് കൂടിയാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.
7 UDF MLA മാർ രാജിവെച്ച സീറ്റിലേക്കും, ഒരു LDF MLA രാജിവെച്ച സീറ്റിലേക്കും.

ഇതിൽ, യുഡിഎഫിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ രാജിവെച്ച ചിറ്റൂർ മുനിസിപ്പാലിറ്റി സീറ്റും,
ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ് രാജിവെച്ച കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റും LDF പിടിച്ചെടുത്തു.
മറ്റ് 5 UDF MLAമാരുടെ സീറ്റുകളിലും വലിയ തിരിച്ചടിയാണ് കോൺഗ്രസും ലീഗും നേരിട്ടിരിക്കുന്നത്.
പേരാമ്പ്ര എംഎൽഎ തഹലീയ 2300 ഓളം വോട്ടുകൾക്ക് ജയിച്ച കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ UDF ഭൂരിപക്ഷം 436 ആയി LDF തിരുത്തിക്കുറിച്ചു. മാനന്തവാടി എംഎൽഎ ഉഷാ വിജയൻ 1000ലേറെ വോട്ടുകൾക്ക് വിജയിച്ച ബ്ലോക്ക് പഞ്ചായത്ത് വാർഡിലെ UDF ലീഡ് മുന്നൂറോളം ആയി കുറഞ്ഞു.
വാമനപുരം എംഎൽഎ സുധീർ ഷാ പാലോട് കഴിഞ്ഞതവണ 6000 ത്തോളം വോട്ടിന് ജയിച്ച തിരുവനന്തപുരം കല്ലറ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ യുഡിഎഫ് ഭൂരിപക്ഷം 3000 ആയി കുറഞ്ഞു.
തൃപ്പൂണിത്തുറ എംഎൽഎ ദീപക് ജോയ് രാജിവച്ച കൊച്ചി കോർപ്പറേഷൻ സീറ്റിലും, അടൂർ എംഎൽഎ അഡ്വ ശാന്തകുമാർ രാജിവച്ച അരുവാപ്പുലം പഞ്ചായത്ത് വാർഡിലും ഭൂരിപക്ഷത്തിൽ പകുതിയിലധികം ഇടിവാണ് LDF സൃഷ്ടിച്ചിരിക്കുന്നത്. ഒരേയൊരു LDF എംഎൽഎ രാജിവെച്ച് ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക്, 3500 ലേറെ വോട്ടിൻ്റെ വർദ്ധനവ് നേടി 10,596 ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് പല്ലശ്ശന ഡിവിഷൻ നിലനിർത്തിയിരിക്കുന്നത്. ജനഹിതം UDFന് എതിരായി തീർന്നിരിക്കുന്നു.
അധികാരം ഏറ്റെടുത്ത് വെറും 100 ദിവസങ്ങൾക്കുള്ളിൽ തന്നെ ജനഹിതം LDFന് അനുകൂലമായി മാറ്റുവാനായ് മത്സര ബുദ്ധിയോടെ ശ്രമിച്ച UDF സർക്കാരിലെ എല്ലാ മന്ത്രിമാർക്കും, MLA മാർക്കും പ്രത്യേക അഭിനന്ദനങ്ങൾ


Click it and Unblock the Notifications
