കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് സരിത്തും ഒരു പ്രമുഖ കലാകാരനും; മൊഴി നിര്‍ണ്ണായകം

Google Oneindia Malayalam News

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ക്രൈംബ്രാഞ്ചില്‍ നിന്നും സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി ബാലഭാസ്‌കരറിന്റെ അച്ഛന്‍ ഉണ്ണി രംഗത്തെത്തിയിരുന്നു. ഈ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. നേരത്തെ തന്നെ ബന്ധുക്കള്‍ അപകടമരണത്തില്‍ ദുരൂഹത ഉയര്‍ത്തിയിരുന്നു.

രാജസ്ഥാനിൽ അമ്പരപ്പിക്കുന്ന നീക്കം! കോൺഗ്രസിൽ ചേർന്ന ബിഎസ്പി എംഎൽഎമാർക്ക് മായാവതിയുടെ വിപ്പ്!രാജസ്ഥാനിൽ അമ്പരപ്പിക്കുന്ന നീക്കം! കോൺഗ്രസിൽ ചേർന്ന ബിഎസ്പി എംഎൽഎമാർക്ക് മായാവതിയുടെ വിപ്പ്!

തെളിവെടുപ്പ്

തെളിവെടുപ്പ്

അപകടത്തിന് മുമ്പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടിരുന്നുവെന്ന് കലാഭവന്‍ സോബി വെളിപ്പെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളില്‍ കലാഭവന്‍ സോബിയുമായി തെളിവെടുപ്പ് നടത്തി. കേസില്‍ ദുരൂഹതകളില്ലെന്നായിരുന്നു നേരത്തെ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

 സോബിയുടെ മൊഴി

സോബിയുടെ മൊഴി

കലാഭവന്‍ സോബി ക്രൈംബ്രോഞ്ചിന് നല്‍കിയ മൊഴിയില്‍ ഇങ്ങനെ പറഞ്ഞിരുന്നില്ല. 2018 സെപ്തംബര്‍ 25 ന് താന്‍ ചാലക്കുടിയില്‍ നിന്നും തിരുനെല്‍വേലിയിലേക്ക് കാറില്‍ പോകുന്നതിനിടെ പള്ളിപ്പുറം എത്തുന്നതിന് മുമ്പ് പെട്രോള്‍ പമ്പിന്റെ അടുത്ത് വെച്ച് കാര്‍ ആക്രമിക്കപ്പെട്ടത് കണ്ടെന്നായിരുന്നു സോബി സിബിഐക്ക് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

മദ്യപിച്ചിരുന്നു

മദ്യപിച്ചിരുന്നു

ആക്രമണം നടന്നുവെന്ന് പറയുന്ന സ്ഥലത്ത് ആദ്യം എത്തിയ പമ്പ് ജീവനക്കാരും പൊലീസും രക്ഷാ പ്രവര്‍ത്തകരും ഇത് തള്ളികളയുകയായിരുന്നുവെന്നും സോബി പറഞ്ഞു. സോബിയുടെ മൊഴിയില്‍ പറയുന്നത് പ്രകാരം മംഗലപുരം കുറക്കോടുള്ള പമ്പിനടുത്ത് വിശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. താന്‍ കാറില്‍ വിശ്രമിക്കുമ്പോള്‍ അടുത്തുള്ള വെളുത്ത കാറില്‍ കൂടുതല്‍ പേര്‍ മദ്യപിച്ചിരുന്നത് കണ്ടിരുന്നുവെന്ന് സോബി പറയുന്നു.

Recommended Video

cmsvideo
Balabhaskar's last words to doctor | Oneindia Malayalam
ആക്രമണം

ആക്രമണം

പിന്നാലെ അതുവഴി വന്ന നീല ഇന്നോവ കാര്‍ അവിടെ നിര്‍ത്തുകയും കാറില്‍ മദ്യപിച്ചിരുന്നവര്‍ ഇരുമ്പ് വടിയുമായി കാറിനടുത്തെത്തി സംസാരിക്കുകയും വാഹനത്തിന്റെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയുമായിരുന്നു. പുലര്‍ച്ചെ 3-30 നായിരുന്നു ഇത് നടക്കുന്നത്. ശേഷം നീല കാര്‍ വേഗത്തില്‍ മുന്നോട്ട് എടുത്തിരുന്നു.

അപകടത്തില്‍പെട്ടു

അപകടത്തില്‍പെട്ടു

പിന്നീട് നാലിന് സോബി വീണ്ടും യാത്ര തുടങ്ങുകയും പള്ളിപുറത്ത് എത്തിയപ്പോള്‍ നീല കാര്‍ മരത്തില്‍ ഇടിച്ചു മറിഞ്ഞ നിലയിലായിരുന്നു കണ്ടത്. തന്റെ വാഹനം വഴിയരികില്‍ ഒതുക്കിയപ്പോള്‍ വടിവാളും ആയുധങ്ങളുമായി ചിലര്‍ അടുത്തെത്തി മുന്നോട്ട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും സോബി മൊഴി നല്‍കി. ഇപ്പോള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സരിത്ത് അപ്പോള്‍ അവിടെയുണ്ടായിരുന്നുവെന്നും സോബി അന്വേഷണ സംഘത്തോട് പറഞ്ഞു.

 സംഭവസ്ഥലത്ത് സരിത്ത്

സംഭവസ്ഥലത്ത് സരിത്ത്

സരിത്തിന് പുറമേ ഒരു പ്രമുഖ കലാകാരനും അവിടെ ഉണ്ടായിരുന്നുവെന്നും താന്‍ നുണപരിശോധനക്ക് തയ്യാറാണെന്ന് സോബി വ്യക്തമാക്കി. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായാണ് പമ്പ് ജീവനക്കാര്‍ പറയുന്ന കാര്യം. സോബി വിശ്രമിച്ചുവെന്ന പറയുന്ന പമ്പ് രാത്രി 11 ശേഷം പ്രവര്‍ത്തിച്ചിരുന്നില്ലായെന്നും അവിടെ വെളിച്ചമില്ലെന്നുമാണി സിബിഐയെ അറിയിച്ചത്.

English summary
Gold smuggling Case victim Sarith and a famous artist were At the place of Balabhaskar's car accident, Kalabhavan Sobi Revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X