കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത തട്ടകം മാറ്റി; തമിഴ് രാഷ്ട്രീയത്തില്‍ സജീവമാകുന്നു!! മുന്‍ മന്ത്രിയുമായി നിര്‍ണായക ചര്‍ച്ച

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസിലെ വിവാദ നായിക, കേരള രാഷ്ട്രീയത്തിലെ പ്രമുഖരെ മുള്‍മുനയില്‍ നിര്‍ത്തിയ സ്ത്രീ, യുഡിഎഫ് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് പോലും കാരണമായ വ്യക്തി.... തുടങ്ങിയ വിശേഷണങ്ങളായിരുന്നു സരിത എസ് നായരെ പരിചയപ്പെടുത്താന്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നത്.

എന്നാല്‍ വരുംനാളുകളില്‍ ഇത്തരം വിശേഷണങ്ങളെല്ലാം മാറിനില്‍ക്കുമെന്നാണ് സൂചനകള്‍. കാരണം സരിത എസ് നായര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. കേരളത്തിലെ ഇടത്- വലത് രാഷ്ട്രീയത്തിലേക്കല്ല. തമിഴകത്താണ് ഇനി അവരുടെ തട്ടകം. തമിഴ്‌നാട്ടിലെ മുന്‍ മന്ത്രിയുമായി സരതി ചര്‍ച്ച നടത്തിയെന്നാണ് വിവരം. വാര്‍ത്തകള്‍ പ്രചരിച്ചതോടെ സരിതയുടെ പ്രതികരണവും വന്നു. വിവരങ്ങള്‍ ഇങ്ങനെ....

കുഴഞ്ഞുമറിഞ്ഞ തമിഴ് രാഷ്ട്രീയം

കുഴഞ്ഞുമറിഞ്ഞ തമിഴ് രാഷ്ട്രീയം

തമിഴകത്തെ രാഷ്ട്രീയം കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. കരുണാനിധിയുടെ ഡിഎംകെ, ജയലളിതയുടെ എഐഎഡിഎംകെ എന്നിവയാണ് പ്രധാന കക്ഷികള്‍. രജനികാന്തും, കമല്‍ഹാസനുമെല്ലാം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുന്നു. നേരത്തെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച സിനിമാ താരങ്ങളും അല്ലാത്തവരും തമിഴ്‌നാട്ടിലുണ്ട്. സരിത ഏത് പാര്‍ട്ടിയില്‍ ചേരും.

ദിനകരന്റെ പാര്‍ട്ടി

ദിനകരന്റെ പാര്‍ട്ടി

ജയലളിതയുടെ തോഴി ശശികലയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന ഒരു വിഭാഗം എഐഎഡിഎംകെയിലുണ്ട്. ശശികല അഴിമതിക്കേസില്‍ ജയിലിലായതിനാല്‍ ബന്ധു ടിടിവി ദിനകരനാണ് ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. എഐഎഡിഎംകെയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ശശികലയും ദിനകരനും രൂപീകരിച്ച് പുതിയ പാര്‍ട്ടിയിലാണ് സരിത ചേരുക എന്നാണ് വിവരം.

ആര്‍കെ നഗറിനെ ഞെട്ടിച്ച നേതാവ്

ആര്‍കെ നഗറിനെ ഞെട്ടിച്ച നേതാവ്

അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് ദിനകരന്റെ പാര്‍ട്ടിയുടെ പേര്. ജയലളിതയുടെ നിയമസഭാ മണ്ഡലമായിരുന്നു ആര്‍കെ നഗര്‍. അവരുടെ വിയോഗ ശേഷം പാര്‍ട്ടിയില്‍ കടുത്ത ഭിന്നതയുണ്ടായി. ഓരോ നേതാക്കള്‍ക്ക് കീഴിലും അണികള്‍ ചേരിതിരഞ്ഞു. ആര്‍കെ നഗറില്‍ കക്ഷികള്‍ പലതും മല്‍സരിച്ചു. എന്നാല്‍ ജയം ടിടിവി ദിനകരനായിരുന്നു.

മന്ത്രിമാരും എംഎല്‍എമാരും

മന്ത്രിമാരും എംഎല്‍എമാരും

എഐഎഡിഎംകെക്ക് ഭീഷണിയായി നില്‍ക്കുന്ന വിഭാഗമാണ് ദിനകരന്റെ പാര്‍ട്ടി. ചില മുന്‍ എംഎല്‍എമാരും മന്ത്രിമാരുമെല്ലാം ദിനകരനൊപ്പമുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മികച്ച പിന്തുണ ലഭിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തി കൂടിയാണ് ദിനകരന്‍. ഇദ്ദേഹത്തിന്റെ പാര്‍ട്ടില്‍ സരിത ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകഴിഞ്ഞു.

 മുന്‍ മന്ത്രിയുമായി കൂടിക്കാഴ്ച

മുന്‍ മന്ത്രിയുമായി കൂടിക്കാഴ്ച

ദിനകരന്റെ പാര്‍ട്ടിയില്‍ ചേരാന്‍ സരിത താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്നാണ് വിവരം. പാര്‍ട്ടി നേതാക്കളില്‍ പ്രമുഖനായ കെടി പച്ചമാലിനെ സരിത താല്‍പ്പര്യം അറിയിച്ചുവത്രെ. സരിതയുടെ താല്‍പ്പര്യം നേതൃത്വത്തെ അറിയിക്കുമെന്ന് പച്ചമാല്‍ പറഞ്ഞു. കന്യകുമാരി എംഎല്‍എയാണ് പച്ചമാല്‍. ഇദ്ദേഹം മുന്‍ മന്ത്രിയാണ്.

തമിഴ്‌നാട്ടില്‍ ബിസിനസ് തുടങ്ങാന്‍...

തമിഴ്‌നാട്ടില്‍ ബിസിനസ് തുടങ്ങാന്‍...

നാഗര്‍കോവില്‍ തമ്മത്തുകോണത്തെത്തിയ സരിത പച്ചമാലുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ ഷാള്‍ അണിയിക്കുകയും ചെയ്തു. സോളാര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സരിത കേരളത്തില്‍ സജീവമല്ല. തമിഴ്‌നാട് അതിര്‍ത്തിയിലാണ് താമസം. അവിടെ ചില ബിസിനസുകള്‍ തുടങ്ങാനും അവര്‍ നോക്കിയിരുന്നു.

സരിത പറയുന്നു

സരിത പറയുന്നു

കന്യാകുമാരി തക്കലയില്‍ ഒരു ചെറുകിട സംരഭത്തിന് ശ്രമിച്ച സരിതയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നുവെന്നാണ് സൂചന. എന്നാല്‍ ദിനകരന്റെ പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സരിത പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. തനിക്ക് രാഷ്ട്രീയ പരിചയമില്ല. ആലോചിച്ച് തീരുമാനമെടുക്കുമെന്നും സരിത വ്യക്തമാക്കി.

മുഖം മിനുക്കി സൗദി അറേബ്യ; ചരിത്ര പിറവിയില്‍ ഞായര്‍, ജോലി സാധ്യത വര്‍ധിക്കും!! തിരിച്ചടിക്കുമോ?മുഖം മിനുക്കി സൗദി അറേബ്യ; ചരിത്ര പിറവിയില്‍ ഞായര്‍, ജോലി സാധ്യത വര്‍ധിക്കും!! തിരിച്ചടിക്കുമോ?

English summary
Saritha S Nair may join to TTV Dinakaran Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X