ലൈംഗിക സംതൃപ്തി നേടുന്നതും അഴിമതിയായി കണക്കാക്കാം! സരിത നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കമ്മീഷനും

 • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ നിർണ്ണായക ശിപാർശയും ഉമ്മൻചാണ്ടിക്കും കൂട്ടർക്കും വിനയായി. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ സൂചിപ്പിച്ച ഈ ശിപാർശയെ തുടർന്നാണ് യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കൊച്ചി മേയർ സൗമിനി ജെയിന്റെ വാഹനം അടിച്ചുതകർത്തു! ഉമ്മൻചാണ്ടി മേയറുടെ വീട്ടിലെത്തി...

ബെഹ്റയുടെ ബംഗാളി കൊണ്ടും രക്ഷയില്ല! കൂടുതൽപേർ കേരളം വിടുന്നു, ബംഗാളിൽ നോട്ടീസ് വിതരണവും...

സരിത എസ് നായർ ലൈംഗികപീഡനത്തിനിരയായെന്ന് സോളാർ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇതിനാൽ സരിത എസ് നായരുടെ കത്തിൽ പരാമർശിച്ചവർക്കെതിരെ കേസെടുക്കാനാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ള നിരവധി കോൺഗ്രസ് നേതാക്കളുടെ പേരുകൾ സരിത എസ് നായരുടെ കത്തിലുണ്ടെന്നാണ് സൂചന.

ജസ്റ്റിസ് ശിവരാജൻ...

ജസ്റ്റിസ് ശിവരാജൻ...

വിവാദമായ സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ജസ്റ്റിസ് ശിവരാജൻ കമ്മീഷനെയാണ് അന്നതെ സർക്കാർ നിയോഗിച്ചിരുന്നത്.

ഒടുവിൽ റിപ്പോർട്ട്...

ഒടുവിൽ റിപ്പോർട്ട്...

മാസങ്ങൾ നീണ്ട മൊഴിയെടുക്കലും, വിസ്താരവും പൂർത്തിയാക്കി ആഴ്ചകൾക്ക് മുൻപാണ് ജസ്റ്റിസ് ശിവരാജൻ സോളാർ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

വിജിലൻസ് അന്വേഷണം...

വിജിലൻസ് അന്വേഷണം...

സോളാർ കമ്മീഷൻ റിപ്പോർട്ടിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

അന്വേഷണം നടത്തിയില്ല...

അന്വേഷണം നടത്തിയില്ല...

സോളാർ കേസിൽ സരിത എസ് നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയുയർന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ അന്നത്തെ അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടില്ലെന്നാണ് കമ്മീഷൻ കണ്ടെത്തിയത്.

കേസ്...

കേസ്...

സരിത എസ് നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ ബലാത്സംഗത്തിനും കേസെടുത്തേക്കും.

കമ്മീഷൻ റിപ്പോർട്ടിൽ...

കമ്മീഷൻ റിപ്പോർട്ടിൽ...

സരിത എസ് നായർക്കെതിരെ ലൈംഗിക പീഡനം നടന്നുവെന്ന് സോളാർ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ടെന്നാണ് സൂചന.

അഴിമതി നിരോധന നിയമപ്രകാരം...

അഴിമതി നിരോധന നിയമപ്രകാരം...

ലൈംഗിക സംതൃപ്തി നേടുന്നത് അഴിമതിയായി കണക്കാക്കാമെന്നും, ഇതിൽ ഉൾപ്പെട്ടവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും സോളാർ കമ്മീഷൻ ശിപാർശ ചെയ്തിരുന്നു.

കേസെടുക്കും...

കേസെടുക്കും...

സോളാർ കമ്മീഷന്റെ ഈ ശിപാർശയും ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാൻ പ്രേരകമായെന്നാണ് സൂചന.

കത്തിലുള്ളവർ...

കത്തിലുള്ളവർ...

സരിത എസ് നായർ കത്തിൽ പരാമർശിച്ചവർക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

cmsvideo
  സോളാര്‍ വിട്ട സരിതയുടെ ഇപ്പോഴത്തെ ബിസിനസ് ഇതാണ്! | Oneindia Malayalam
  ഉമ്മൻചാണ്ടി മുതൽ ഐജി വരെ...

  ഉമ്മൻചാണ്ടി മുതൽ ഐജി വരെ...

  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, കെസി വേണുഗോപാൽ, അടൂർ പ്രകാശ്, എപി അനിൽകുമാർ, മുൻ കേന്ദ്രമന്ത്രി പളനി മാണിക്യം, കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യം, എംഎൽഎ ഹൈബി ഈഡൻ, കോട്ടയം എംപി ജോസ് കെ മാണി, ഐജി പത്മകുമാർ തുടങ്ങിയവരുടെ പേരുകൾ സരിത എസ് നായരുടെ കത്തിലുണ്ടെന്നാണ് സൂചന.

  English summary
  sarith s nair and oommen chandy;solar commission recommendations and findings.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്