മന്ത്രിമാര്‍ തന്നെ ഉപയോഗിച്ചെന്ന് സരിത
തിരുവനന്തപുരം: മന്ത്രിമാരടക്കം തന്നെ ഉപയോഗിച്ചെന്ന് സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍. അബ്ദുള്ളക്കുട്ടി തന്നെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും സരിത. കൈരളി പീപ്പിള്‍ ടിവിയാണ് സരിതയുടെ ഈ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. തന്നെ ഉപയോഗിച്ചവരുടെ പേര് മെയ് 26 ന് കമ്മീഷനോട് പറയുമെന്നും സരിത.
തന്റെ പക്കല്‍ എല്ലാ തെളിവുകളും ഉണ്ടെന്നും സരിത പറഞ്ഞു. അബ്ദുള്ളക്കുട്ടിയില്‍ നിന്നും തനിയ്ക്ക് വധഭീഷണിയുണ്ടെന്നും സരിത എസ് നായര്‍. അബ്ദുള്ളക്കുട്ടിയ്‌ക്കെതിരായ കേസില്‍ സരിത ഇതുവരെയും കോടതി മുമ്പാകെ മൊഴി നല്‍കിയിട്ടില്ല.

മന്ത്രിമാരുള്‍പ്പടെ തന്നെ ഉപയോഗിച്ചെന്ന് ആരോപിയ്ക്കുന്ന സരിത എല്ലാത്തിനും തന്റെ കൈയ്യില്‍ വ്യക്തമായ തെളിവുണ്ടെന്നും അവകാശപ്പെടുന്നു. കേസില്‍ എല്ലാ തെളിവുകളും അടക്കം മെയ് 26 ന് കമ്മീഷനോട് പറയുമെന്നാണ് സരിത പറഞ്ഞത്.












Click it and Unblock the Notifications