Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടി സ്വയം കുറ്റം സമ്മതിക്കുന്നു... ആ വാക്കുകള്‍ അതിനു തുല്യം, വീണ്ടും ഞെട്ടിച്ച് സരിത

രണ്ടു കേസുകളില്‍ ജാമ്യം എടുക്കുന്നതിനായി കോടതിയില്‍ എത്തിയതായിരുന്നു സരിത

കൊട്ടാരക്കര: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ വീണ്ടും സരിത എസ് നായര്‍. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ സ്വയം കുറ്റം സമ്മതിക്കുന്നതിനു തുല്യമാണെന്ന് കോസിലെ മുഖ്യപ്രതി കൂടിയായ സരിത ചൂണ്ടിക്കാട്ടി.

രണ്ടു കേസുകളില്‍ ജാമ്യം എടുക്കുന്നതിനായി കൊട്ടാരക്കര കോടതിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സരിത. ഉമ്മന്‍ ചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിനു വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളമത്തിലാണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ കുറ്റസമ്മതം

ഉമ്മന്‍ ചാണ്ടിയുടെ കുറ്റസമ്മതം

താന്‍ ബ്ലാക്‌മെയിലിനു വിധേയനായെന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ കുറ്റസമ്മതായമായി വേണം കാണേണ്ടതെന്ന് സരിത അഭിപ്രായപ്പെട്ടു.നേരത്തേ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ താന്‍ ബ്ലാക്‌മെയിലിങിനു വിധേയനായിട്ടുണ്ടെന്ന് പറയുന്നത് ഭൂഷണമല്ല. അദ്ദേഹം സ്വയം തരം താഴുകയാണ് ഇതിലൂടെ സംഭവിച്ചതെന്നും സരിത കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ഒരാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നാണ് ഉമ്മന്‍ ചാണ്ടി നേരത്തേ വെളിപ്പെടുത്തിയത്. എന്നാല്‍ ഇയാളുടെ പേര് അദ്ദേഹം പുറത്തുപറഞ്ഞിരുന്നില്ല.

കത്തെഴുതിയത് താന്‍ തന്നെ

കത്തെഴുതിയത് താന്‍ തന്നെ

നേരത്തേ പുറത്തുവന്നിട്ടുള്ള കചത്തുകള്‍ താന്‍ തന്നെ എഴുതിയതാണെന്നു സരിത ആവര്‍ത്തിച്ചു. എഴുതായും വായിക്കാനുമറിയുന്ന വ്യക്കതിയാണ് താന്‍. കത്തില്‍ പേപ്പറിന്റെ ഇരുവശങ്ങളിലും എഴുതിയിട്ടുണ്ട്. 25 പുറമുള്ള കത്ത് സോളാര്‍ കമ്മീഷന്‍ തന്നെ നേരത്തേ പരിഗണിച്ചതാണെന്നും സരിത വ്യക്തമാക്കി.

അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുമ്പോഴാണ് സരിത മൂന്നു കത്തുകള്‍ എഴുതിയത്. 2013ലാണ് രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമടക്കം തന്നെ പീഡിപ്പിച്ചന്ന് ആരോപിച്ച് സരിത ആദ്യം കത്തെഴുതിയത്. പിന്നീട് ഈ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ച് ഇവര്‍ രണ്ടു കത്തുകള്‍ കൂടി എഴുതിയിരുന്നു.

ഫോറന്‍സിക് പരിശോധന നടത്താമെന്ന് സരിത

ഫോറന്‍സിക് പരിശോധന നടത്താമെന്ന് സരിത

കത്ത് താന്‍ എഴുിതയത് അല്ലെന്ന തരത്തില്‍ ചിലര്‍ ആരോപണമുന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ ഇവ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാമെന്നും സരിത തുറന്നടിച്ചു. ഫെനി ബാലകൃഷ്ണന്‍ തൊഴിലിനോട് നീതി പുലര്‍ത്താത്ത വ്യക്തിയാണ്. താന്‍ എഴുതിയ കത്ത് അദ്ദേഹം കണ്ടിട്ടില്ലെന്നും സരിത പറഞ്ഞു.

കലക്കവെള്ളത്തില്‍ ചൂണ്ടയിടുന്നു

കലക്കവെള്ളത്തില്‍ ചൂണ്ടയിടുന്നു

ഫെനി ബാലകൃഷ്ണനെ രൂക്ഷമായാണ് സരിത വിമര്‍ശിച്ചത്. വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പേള്‍ പേരെടുക്കാനുള്ള ശ്രമമാണ് അയാള്‍ നടത്തുന്നതെന്ന് സരിത ആരോപിച്ചു. കലക്കവെള്ളത്തില്‍ ചൂണ്ടയിടുന്ന വ്യക്തിയാണ് ഫെനി ബാലകൃഷ്ണന്‍. അയാളെ പോളിഗ്രാഫ് ടെസ്റ്റിനു വിധേയനാക്കിയാല്‍ എല്ലാ സത്യവും പുറത്തുവരുമെന്നും സരിത കൂട്ടിച്ചേര്‍ത്തു.

സരിതയ്ക്കു ജാമ്യം

സരിതയ്ക്കു ജാമ്യം

രണ്ടു കേസുകളില്‍ കൊട്ടാരക്ക ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സരിതയ്ക്കു ജാമ്യം അനുവദിച്ചത്. തന്റെ അഭിഭാഷകനായ ടൈറ്റത് തോമസിനോടൊപ്പം കോടതി ഒന്നിലാണ് സരിതയെത്തിയത്. ചെക്ക് തട്ടിപ്പ് കേസിലും വാഹനാപകട കേസിലുമാണ് സരിതയ്ക്കു ജാമ്യം ലഭിച്ചത്. കൊട്ടാക്കര മൈലം പള്ളിക്കല്‍ സ്വദേശിനിയായ ജെമിനിഷയുടെ പക്കല്‍ നിന്നും 3,80,000 രൂപ ചെക്ക് നല്‍കി കൈപ്പറ്റിയ കേസില്‍ ജാമ്യം എടുത്ത ശേഷം സരിത തുടര്‍ച്ചയായി കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2015 മെയ് 17ന് എംസി റോഡില്‍ വച്ച് സരിത സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചതാണ് രണ്ടാമത്തെ കേസ്. ചെക്ക് കേസ് ഡിസംബര്‍ 16നു കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+