Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ ദൃശ്യങ്ങള്‍... പിന്നില്‍ രാഷ്ട്രീയ ഉന്നതര്‍?

പത്തനംതിട്ട: വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തന്റേതെന്ന് സമ്മതിച്ച സരിത എസ് നായര്‍ ഗുരുതര ആരോപണവും ഉന്നയിക്കുന്നു. വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ ബന്ധമുള്ള ആളുകളാണെന്നാണ് സരിത പറയുന്നത്.

എന്നാല്‍ ഏത് രാഷ്ട്രീയ കക്ഷിയില്‍ പെട്ടവരാണിവരെന്ന് സരിത പറയുന്നില്ല. കോണ്‍ഗ്രസിലെ ചില ഉന്ന നേതാക്കളുടെ പേരുകളാണ് സരിതയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉയര്‍ന്ന് കേട്ടിരുന്നത്.

തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നാണ് സരിത ആരോപിച്ചത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് സരിത വ്യക്തമാക്കി. ഒക്ടോബര്‍ 16 ന് കോടതിയില്‍ കേസ് നല്‍കുമെന്നാണ് സരിത വ്യക്തമാക്കിയത്.

സരിതയുടെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നലെ രഹസ്യമെന്തായിരിക്കും. ചില സംശയങ്ങള്‍....

രാഷ്ട്രീയ ഉന്നതര്‍

രാഷ്ട്രീയ ഉന്നതര്‍

രാഷ്ട്രീയത്തിലെ ചില ഉന്നത ബന്ധമുള്ളവരാണ് തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്നാണ് സരിത എസ് നായര്‍ ഉന്നയിക്കുന്ന ആരോപണം. തന്റെ മരണം ആഗ്രഹിക്കുന്നവരാണ് ഇത് ചെയ്തതെന്നും സരിത ആരോപിക്കുന്നു.

സരിത സ്വയം പുറത്ത് വിട്ടതോ...

സരിത സ്വയം പുറത്ത് വിട്ടതോ...

ബ്ലാക്ക് മെയിലിങിന്റെ ഭാഗമായി സരിത എസ് നായര്‍ തന്നെ പുറത്ത് വിട്ടതായിരിക്കാം ഈ ദൃശ്യങ്ങളെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന സംശയം. സരിത സ്വയം ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണെന്നതാണ് ഇവര്‍ കണ്ടെത്തുന്ന ന്യായീകരണം.

പിന്നില്‍ പോലീസോ

പിന്നില്‍ പോലീസോ

സരിതയുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ലഭിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നതാണ് മറ്റൊരു വിഭാഗം ഉന്നയിക്കുന്ന ആരോപണം. സര്‍ക്കാരിലെ ചിലരെ കുടുക്കാനാണ് നീക്കം എന്നും പറയുന്നു.

ബിജു രാധാകൃഷ്ണന്‍

ബിജു രാധാകൃഷ്ണന്‍

സോളാര്‍ തട്ടിപ്പില്‍ സരിതയുടെ പങ്കാളിയായ ബിജു രാധാകൃഷ്ണനാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിന് പിന്നില്‍ എന്ന് സംശയിക്കുന്നവരും ഉണ്ട്.

ഗൂഢാലോചന

ഗൂഢാലോചന

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ സരിതയുമായി ബന്ധമുണ്ടായിരുന്ന ചിലരാണ് വീഡിയോകള്‍ പുറത്തുവിട്ടതെന്നാണ് മറ്റൊരു ആരോപണം. കൂടുതല്‍ വീഡിയോകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് സര്‍ക്കാരിലെ ചില ഉന്നതരെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു.

സരിത ചെയ്യില്ല

സരിത ചെയ്യില്ല

സിനിമ അഭിനയവും ചാനല്‍ ടോക് ഷോയും ഒക്കെയായി ഒരു സെലിബ്രിറ്റിയുടെ പ്രതിച്ഛായയുമായി നില്‍ക്കുന്ന സരിത എസ് നായര്‍ സ്വയം ഇങ്ങനെ ഒരു കാര്യം ചെയ്യില്ലെന്നാണ് വേറൊരു കൂട്ടരുടെ അഭിപ്രായം.

പരാതിയില്ലാതെ അന്വേഷണം

പരാതിയില്ലാതെ അന്വേഷണം

സരിത എസ് നായര്‍ വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ സംബന്ധിച്ച് ഇതുവരം പരാതി നല്‍കിയിട്ടില്ല. എങ്കിലും കേരള പോലീസിന്റെ സൈബര്‍ സെല്‍ ഇത് സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തിയിട്ടുണ്ട്. പരാതിയില്ലാതെ തന്നെ പോലീസ് ഇക്കാര്യത്തില്‍ എടുത്ത താത്പര്യവും ചര്‍ച്ചയാകുന്നുണ്ട്.

ഷെയര്‍ ചെയ്തവര്‍ കുടുങ്ങുമോ

ഷെയര്‍ ചെയ്തവര്‍ കുടുങ്ങുമോ

സരിതയുടെ നഗ്ന ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ ഷെയര്‍ ചെയതവരേയും പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.

അറസ്റ്റ് നടന്നാല്‍

അറസ്റ്റ് നടന്നാല്‍

സരിതയുടെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തവരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ അവരെ പാര്‍പ്പിക്കാന്‍ കേരളത്തിലെ ജയിലുകളോ പോലീസ് സ്‌റ്റേഷനുകളോ മതിയാകില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+