സരിത 12 ലക്ഷത്തിന്റെ ആഡംബരകാര്‍ വാങ്ങുന്നു
കോട്ടയം: സോളാറിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സരിത എസ് നായരുടെ ചില പെരുമാറ്റങ്ങള്‍ കാണുമ്പോള്‍ ഇവരെന്തോ നല്ലകാര്യം ചെയ്തു വന്നതാണെന്ന് തോന്നും. സോളാര്‍ തട്ടിപ്പുകേസില്‍ ജാമ്യത്തുക കണ്ടെത്താന്‍ കഴിയുന്നില്ലെന്ന പറയുമ്പോഴും സരിതയുടെ ആഡംബര ജീവിതത്തെ സംശയത്തോടെയാണ് ജനം ഇപ്പോഴും നോക്കുന്നത്.
അബ്ദള്ളക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ചതോടെ നേതാക്കളില്‍ പലരും സരിതയ്ക്ക് പണം കൊടുത്ത് ഒതുക്കുന്നുണ്ട് എന്ന ആരോപണവും ശക്തമാണ്. അതിനിടിലിതാ സംശയത്തെ ശക്തിപ്പെടുത്താന്‍ സരിത പുതിയ ആഡംബരകാര്‍ വാങ്ങുന്നു. അഡ്വക്കറ്റ് ഫെനി ബാലകൃഷ്ണനെ ഇടനിലക്കാരനാക്കിയാണ് ലക്ഷങ്ങള്‍ മുടക്കി സരിത കാര്‍ വാങ്ങുന്നത്.

പന്ത്രണ്ട് ലക്ഷത്തിന്റെ ഹോണ്ട സിറ്റിയുടെ സെക്കന്റ് മോഡല്‍ ഡീസല്‍ കാറിന് വെള്ളിയാഴ്ച സരിത ഓഡര്‍ നല്‍കി. സരിതയ്‌ക്കൊപ്പം ഷോറൂമില്‍ വന്ന അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ഹോണ്ട സിറ്റി ബുക്ക്‌ചെയ്തത്. സരിത കാറില്‍ തന്നെയിരുന്നു. വാഹനം പെട്ടെന്ന് വേണമെന്ന് ഫെനി ഷോറൂം ജീവനക്കാരോട് ആവശ്യപ്പെട്ടത്രെ.
ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനായിരുന്ന ഫെനി പിന്നീട് സരിതയുടെ കേസുകള്‍ ഏറ്റെടുത്തതോടെയാണ് മാധ്യമ ശ്രദ്ധനേടിയത്. രാഷ്ട്രീയനേതാക്കള്‍ക്കെതിരെ സരിത എഴുതിയ 24 പേജുള്ള മൊഴി താന്‍ കണ്ടെന്നും പിന്നീട് അത് നാലു പേജായി ചുരുങ്ങിയെന്നുമുള്ള ഫെനിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. ജാമ്യത്തിലിറങ്ങിയ സരിതയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇപ്പോള്‍ ഒരുക്കുന്നതും ഫെനി തന്നെ.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ സരിത അഭിമുഖത്തിനെത്തിയത് അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌നനൊപ്പമാണ്. നിലവില്‍ സരിത മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് ഫെനി ബാലകൃഷ്ണന്റെ ഫോണിലൂടെയാണ്.












Click it and Unblock the Notifications