സരിത ജാമ്യ വ്യവസ്ഥ തെറ്റിച്ചു;വിശദീകരണം നല്‍കണം
പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ സരിത എസ് നായര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കോടതി. സരിതയുടെ മൂകാംബിക സന്ദര്‍ശനമാണ് പ്രശ്‌നമായത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം വിട്ട് പുറത്ത് പോകരുതെന്ന് ജാമ്യത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇക്കാര്യം സരിത ലംഘിച്ചുവോ എന്നാണ് കോടതിയുടെ ചോദ്യം. ലംഘിച്ചിട്ടുണ്ടെങ്കില്‍ അതിന് വിശദീകരണം നല്‍കണമെന്നും കോടതി സരിതയുടെ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സരിതയുടെ മൂകാംബിക സന്ദര്‍ശം വലിയ വാര്‍ത്തയായിരുന്നു. മൂകാംബികയില്‍ ദര്‍ശനത്തിനെത്തിയ സരിതക്ക് സിനിമ താരങ്ങളേക്കാള്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. സരിതയുടെ ഓട്ടോഗ്രാഫ് വാങ്ങാന്‍ സ്ത്രീകളുടെ തിരക്കായിരുന്നു.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിതക്ക് മൂകാബിക ക്ഷേത്രത്തില്‍ വിഐപി പരിഗണനയായിരുന്നു അന്ന് ലഭിച്ചത്. പ്രത്യേക ക്യൂവിലൂടെയായിരുന്നു സരിത ക്ഷേത്ര ദര്‍ശനം നടത്തിയത്. ഇതിന് സരിതയെ സഹായിച്ചത് കേരളത്തില്‍ നിന്നുള്ള ഒരു പ്രമുഖനാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇതിനിടെ എപി അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള ബലാത്സംഗ കേസില്‍ സരിതയുടെ മൊഴിയെടുക്കുന്നത് മെയ് അഞ്ചിലേക്ക് മാറ്റി. എപ്രില്‍ 28 ന് മൊഴിയെടുക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. മജിസ്‌ട്രേറ്റ് അവധിയില്‍ ആയതിനാലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്.












Click it and Unblock the Notifications