സരിതകേസ് വേണുഗോപാലിനെതിരെ അന്വേഷണം വേണം
തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ കെസി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ രംഗത്ത്. സരിത വിഷയത്തില്‍ കെസി വേണുഗോപാലിനെതിരെ അന്വേഷണം വേണമെന്നാണ് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടത്. കേസ് അന്വേഷിയ്ക്കുന്നതിനായി പാര്‍ട്ടി കമ്മീഷനെ ചുമതലപ്പെടുത്തണമെന്നും ഷാനിമോള്‍
ഷാനിമോള്‍ക്കെതിരെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഷുക്കൂര്‍ രംഗത്തെത്തിയിരുന്നു. ആലപ്പുഴ ഡിസിസിയോടുള്ള ഡിസിസിയുടെ എതിര്‍പ്പ് യോഗത്തില്‍ ഉടനീളം അവര്‍ പ്രകടിപ്പിച്ചിരുന്നു. ഷുക്കൂര്‍ വേണുഗോപാലിന്റെ ദാസനാണെന്നും അവര്‍ യോഗത്തില്‍ പറയുകയുണ്ടായി.

വേണുഗോപാലും ഷുക്കൂറം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുപ്പിച്ചില്ലെന്നും അവര്‍ യോഗത്തില്‍ കുറ്റപ്പെടുത്തുകയുണ്ടായി. ആലപ്പുഴയിലെ കോണ്‍ഗ്രസ് നേൃത്വത്തോടുള്ള ഷാനിയുടെ എതിര്‍പ്പാണ് മറനീക്കി പുറത്ത് വരുന്നത്.വേണുഗോപാലിനെതിരെ അന്വേഷണം വേണമെന്ന ഇവരുടെ ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ പുതിയ പ്രതിസന്ധികള്‍ക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications