ബിജു രാധാകൃഷ്ണന്‍ ഒരിക്കലും സിഡിയുമായി കേരളത്തിലെത്തില്ലെന്ന് സരിത
കൊച്ചി: സിനിമാ കഥയെ വെല്ലുന്ന രംഗങ്ങളാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. സിഡി കണ്ടെത്താനായി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ അംഗങ്ങള്‍ക്കൊപ്പം നേരത്തെ യാത്ര പുറപ്പെട്ടു കഴിഞ്ഞു. സിഡി കണ്ടെത്താനുള്ള യാത്ര ട്രാഫിക് സിനിമയുടെ രണ്ടാം ഭാഗമാണെന്ന് പരിഹസിക്കുകയാണ് സരിത എസ് നായര്‍ ചെയ്തത്.
ഇല്ലാത്ത സിഡി ബിജു എങ്ങനെ ഉണ്ടാക്കുമെന്ന് തനിക്കറിയില്ലെന്നും സരിത പറയുന്നു. ഒരു സിനിമ കാണുന്ന പോലെയാണ് പലതും മുന്നില്‍ നടക്കുന്നതെന്നും സരിത പറയുകയുണ്ടായി. ഒരിക്കലും സിഡിയുമായി ബിജു കേരളത്തില്‍ എത്തില്ലെന്ന് സരിത ഉറപ്പിച്ചു പറയുകയാണ് ചെയ്യുന്നത്. തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ അപ്പോള്‍ കാണാമെന്നും സരിത പറഞ്ഞു.

ബിജുവിന്റെ കൈയ്യില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പുറത്തു കൊണ്ടുവരേണ്ട ബാധ്യത ബിജുവിനുണ്ട്. സിഡി കൈയ്യില്‍ ഉണ്ടെങ്കില്‍ ബിജു അത് പുറത്തുവിടട്ടെയെന്നും സരിത വെല്ലുവിളിച്ചു. മാധ്യമങ്ങള്‍ക്കും സോളാര്‍ കമ്മീഷനും സിഡി കൈമാറണം. മുഖ്യമന്ത്രിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സരിത വ്യക്തമാക്കി.
തന്റെ അച്ഛന്റെ സ്ഥാനത്താണ് ഉമ്മന്‍ചാണ്ടിയെ കാണുന്നതെന്ന് സരിത നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജു ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ പിന്നീട് നാണംകെടേണ്ടി വരുന്നതും ബിജു തന്നെയായിരിക്കുമെന്നും സരിത പറഞ്ഞു. ഇതിനെതിരെ താന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും സരിത പറഞ്ഞു. തെളിവുകള്‍ 10 മണിക്കൂറിനുള്ളില്‍ എത്തിക്കുമെന്നും നാലുസെറ്റ് തെളിവുകള്‍ കൈയ്യിലുണ്ടെന്നുമാണ് ബിജു നേരത്തെ വ്യക്തമാക്കിയത്.












Click it and Unblock the Notifications