കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യത്തിനുള്ള പണം സരിതക്കെവിടെ നിന്നെന്ന് കോടതി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് ഉടന്‍ ജയിലില്‍ നിന്ന് പുറത്തിലിറങ്ങാനാവില്ല. തട്ടിപ്പ് കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ സരിത ചെലവിട്ട പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച് കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

മൂന്ന് കേസുകളില്‍ മാത്രമാണ് സരിതക്ക് ജാമ്യം കിട്ടാന്‍ ഉണ്ടായിരുന്നത്. ഇതില്‍ തിരൂരില്‍ വ്യാജ ഡ്രൈവിങ് ലൈസന്‍സ് കേസില്‍ ജനുവരി 2 ന് ജാമ്യം ലഭിച്ചിട്ടുണ്ട്. മറ്റ് രണ്ട് കേസുകളില്‍ ഉടന്‍ തന്നെ ജാമ്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റൊരു കേസില്‍ റിമാന്‍ഡ് 15 ദിവസം കൂടി നീട്ടിയതാണ് ഇപ്പോഴത്തെ പ്രശ്‌നം.

Sariths S Nair

കേസില്‍ ജയിലില്‍ കിടക്കുന്ന സരിത എങ്ങനെയാണ് ഇത്രയധികം കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതെന്ന് കോടതി ചോദിച്ചു. ഇതിനുള്ള പണം എവിടെ നിന്നാണെന്നും ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അന്വേഷിച്ചിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. സോളാര്‍ തട്ടിപ്പിലൂടെ നേടിയ പണം ആണോ കേസ് ഒത്തുതീര്‍പ്പാനും ഉപയോഗിച്ചതെന്നും കോടതി ആരാഞ്ഞു.

സരിത ഇതുവരെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ 15 ലക്ഷം രൂപയോളം ചെലവാക്കിയിട്ടുണ്ടെന്നാണ് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മൂന്ന് കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നാണ് വിവരം.

സരിത എസ് നായര്‍ ജാമ്യത്തില്‍ ഇറങ്ങുന്നതോടെ പുതിയ പല വെളിപ്പെടുത്തലുകളും ഉണ്ടാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. സരിതയുടെ മൊഴി അട്ടിമറിച്ചത് യുഡിഎഫിലെ ഒരു ഉന്നതനാണ് എന്ന് സരിതയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു

English summary
Saritha could not come out of jail soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X