കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത വെട്ടിച്ചത് 6 കോടിയെന്ന് പോലീസ്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി:സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി സരിത എസ് നായര്‍ക്ക് രണ്ട് കേസുകളില്‍ കൂടി ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പണം തട്ടിച്ചു എന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഇവ. രണ്ട് കേസിലും കോടതിക്ക് പുറത്ത് വച്ച് ഒത്തുതീര്‍പ്പിലെത്തിയിരുന്നു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 28 കേസുകളില്‍ ഇതോടെ ജാമ്യം ലഭിച്ചു കഴിഞ്ഞു. ആറ് കോടി രൂപയാണ് സോളാര്‍ കേസില്‍ ആകെ തട്ടിപ്പ് നടന്നിട്ടുള്ളതെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതില്‍ 5.52കോടി രൂപയും സരിത ചെലവാക്കിയിരുന്നു. ശേഷിക്കുന്നതില്‍ ഒരു ലക്ഷം രൂപ മാത്രമെ കണ്ടെടുക്കാന്‍ സാധിച്ചുള്ളൂ എന്നും പോലീ അറിയിച്ചു.

Saritha S Nair

കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള പണം എവിടെ നിന്നാണ് സരിതക്ക് ലഭിച്ചതെന്ന് കോടതി ചോദിച്ചു. സുഹൃത്തുക്കളം ബന്ധുക്കളും ആണ് പണം നല്‍കിയതെന്നാണ് പോലീസ് മറുപടി പറഞ്ഞത്. കോടതി വഴി ഒരു കേസ് മാത്രമേ ഇതുവരെ ഒത്തുതീര്‍പ്പാക്കിയിട്ടുള്ളൂ എന്നും പോലീസ് പറഞ്ഞു.

ഇതിനിടെ മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് ബി എംഎല്‍എയും ആയ കെബി ഗണേഷ് കുമാറിനെതിരെ ആരോപണവുമായി ബിജു രാധാകൃഷ്ണന്‍ രംഗത്തെത്തി. മൊഴി അട്ടിമറിക്കാന്‍ ഗണേഷ് കുമാര്‍ 14 കോടിരൂപ സരിതക്ക് വാഗ്ദാനം ചെയ്തുവെന്നാണ് ബിജു പറയുന്നത്. ഈ പണം ഉപയോഗിച്ചാണ് സരിത കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതെന്നാണ് ആരോപണം.

യുഡിഎഫിലെ ഒരു ഉന്നതന്‍ ഇടപെട്ടിട്ടാണ് സരിതയുടെ യഥാര്‍ത്ഥ മൊഴി അട്ടിമറിക്കപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. ഇതിനിടെ സരിതയെ കൊച്ചിയില്‍ നിന്ന് കോട്ടയം പുതുപ്പള്ളി വഴി തിരുവനനതപുരത്തെത്തിച്ച പോലീസ് നടപടിയും വിവാദമായിരുന്നു.

English summary
Saritha S Nair got bail in two cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X