സരിതക്ക് ജയിലില്‍ ആഡംബരമെന്ന് സഹതടവുകാരി
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍. സരിതക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന സഹ തടവുകാരിയുടേതാണ് വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.
കാക്കനാടുള്ള എറണാകുളം ജില്ലാ ജയിലില്‍ ആണ് സരിതക്ക് വിഐപി പരിഗണ കിട്ടിയിരുന്നത്. സഹതടവുകാരിയായിരുന്ന ജയന്തിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കാക്കനാട് ജില്ലാ ജയിലില്‍ എത്തിച്ച സരിത എസ് നായര്‍ക്ക് ജയില്‍ അധികൃതര്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ നല്‍കിയിരുന്നത്രെ. കൂടാതെ മികച്ച ഭക്ഷണവും പുറത്ത് നിന്ന് എത്തിച്ച് നല്‍കിയിരുന്നു. ഫ്രൈഡ് റൈസും ജ്യൂസും ഒക്കെയാണ് ജയില്‍ അധികൃതര്‍ സരിതക്കായി എത്തിച്ച് നല്‍കിയിരുന്നത് എന്നാണ് ജയന്തി പറയുന്നത്.
ഓരോ തവണ തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴും കോടതിയില്‍ ഹാജരാക്കുമ്പോഴും സരിത എസ് നായര്‍ വിലകൂടിയ സാരികളാണ് ധരിച്ചിരുന്നത് എന്നും ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ജയിലില്‍ കഴിയുന്ന ഒരു സ്ത്രീ, തിളങ്ങുന്ന വസ്ത്രങ്ങളുമായി കോടതിയില്‍ ഹാജരാകുന്നത് ജഡ്ജിമാര്‍ കാണുന്നില്ലേ എന്നും ജയന്തി ചോദിക്കുന്നു. തന്നെ പോലുള്ള പാവപ്പെട്ട തടവ് പുള്ളികള്‍ മാറ്റിയുടുക്കാന്‍ സാരിപോലും ഇല്ലാതെ കഷ്ടപ്പെടുമ്പോഴാണ് സരിതക്ക് ആഡംബര സൗകര്യങ്ങള്‍ നല്‍കുന്നതെന്നും ജയന്തി കുറ്റപ്പെടുത്തുന്നു.
ഭക്ഷണവും മറ്റ് ആഡംബര വസ്തുക്കളും കൂടാതെ ഫോണ്‍ ചെയ്യാനുള്ള സൗകര്യവും ജയില്‍ അധികൃതര്‍ സരിതക്ക് ഒരുക്കിക്കൊടുത്തിരുന്നുവത്രെ. ജയില്‍ സൂപ്രണ്ടിന്റെ സഹായത്തോടെയാണ് സരിത ഫോണ്‍ ഉപയോഗിച്ചിരുന്നത് എന്നും ജയന്തി വെളിപ്പെടുത്തുന്നുണ്ട്.<center><iframe width="100%" height="338" src="//www.youtube.com/embed/N8bQ00OaRB4" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications