കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത കള്ളത്തിയെന്ന് വിഎസ്

Google Oneindia Malayalam News

ദില്ലി: കൊട്ടാരക്കര എംഎല്‍എ ഐഷ പോറ്റിക്കെതിരേ സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു എംഎല്‍എയാണ് ഐഷ. സരിത മഹാകള്ളിയാണ്. സര്‍ക്കാരുമായി നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഈ ആരോപണം. ഇത് അംഗീകരിക്കാനാവില്ല-ദില്ലിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ വിഎസ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

VS

സോളാര്‍ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന്‍ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസ് മൂടിവെയ്ക്കുന്നതിന് അന്നത്തെ എംഎല്‍എ ആയിരുന്ന ഐഷ പോറ്റിയും ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥനും ഒത്താശ ചെയ്തുകൊടുത്തുവെന്നായിരുന്നു സരിതയുടെ ആരോപണം.

വാസ്തവ വിരുദ്ധമായ കാര്യമാണിതെന്ന് ഐഷ പോറ്റിയും പ്രതികരിച്ചിട്ടുണ്ട്. ഈ പറയുന്ന കാലയളവില്‍ താന്‍ സിറ്റിങ് എംഎല്‍എ ആയിരുന്നില്ല. സരിതയെ കൊണ്ട് ഇത്തരം ആരോപണം ഉന്നയിപ്പിക്കുന്നവരെ കുറിച്ച് അന്വേഷണം നടത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

സോളാര്‍ കേസില്‍ നിന്നും ഒരു വിധം തടിയൂരിയ സരിതയെ രശ്മി വധക്കേസില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു വെളിപ്പെടുത്തല്‍.

English summary
Achuthanandan has said that Saritha is a big liar and allegations against Aisha are part of conspiracy hatched by Saritha and the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X