Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന്റെ നേട്ടം സരിതയെന്ന് ഗൗരിയമ്മ

ആലപ്പുഴ: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഘടകക്ഷിയായ ജെഎസ്എസ്. കെ ആര്‍ ഗൗരിയമ്മ നേരിട്ടാണ് ഇത്തവണ രംഗത്ത്.

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടം സരിത എസ് നായര്‍ മാത്രമാണെന്നാണ് ഗൗരിയമ്മ പറഞ്ഞത്. ഗൗരിയമ്മ സിപിഎമ്മുമായി അടുക്കുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതികരണം.

Gowri Amma

സംസ്ഥാന സര്‍ക്കാരിനെതിരെ ജെഎസ്എസ്സ് പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി അരൂര്‍ നിയോജകമണ്ഡലത്തോട് സംസ്ഥാന സര്‍ക്കാരും പാര്‍ലമെന്റ് അംഗങ്ങളും കാണിക്കുന്ന അവഗണനക്കെതിരെ ജെഎസ്എസിന്റെ നേതൃത്വത്തില്‍ കാല്‍ നട ജാഥ നടത്തി. ഈ പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് ഗൗരിയമ്മയുടെ യുഡിഎഫ് വിമര്‍ശനം. സമരത്തില്‍ അരൂര്‍ എംഎല്‍എ എഎം ആരിഫിനേയും അണി നിരത്തേണ്ടതാണെന്നും ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്.

ജെഎസ്എസ് സിപിഎമ്മിനോട് അടുക്കുന്നതിന് തെളുിവുകള്‍ പലതും ഇനിയും ഉണ്ട്. അടുത്തിടെ പല മുതിര്‍ന്ന സിപിഎം നേതാക്കളും ഗൗരിയമ്മയെ പുകഴ്ത്തി പ്രസംഗിച്ചിരുന്നു. പിസി ജോര്‍ജ്ജ് ഗൗരിയമ്മക്കെതിരെ ആക്ഷേപം ഉന്നയിച്ചപ്പോള്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചതും സിപിഎം നേതാക്കള്‍ ആയിരുന്നു. കൊല്ലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജെഎസ്എസ്സിന്റെ പോസ്റ്ററില്‍ ഇടം നേടിയ സംഭവവും ഉണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+