Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ കത്തിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെതെന്ന പേരില്‍ കഴിഞ്ഞദിവസം ചാനലുകളിലൂടെ പുറത്തുവന്ന കത്തിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കത്തില്‍ തന്നെക്കുറിച്ച് മോശം പരാമര്‍ശമുണ്ടെന്നു കാട്ടി കേരള കോണ്‍ഗ്രസ് എംപി ജോസ് കെ മാണി നല്‍കിയ പരാതി പരിഗണിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പിസി ജോര്‍ജിനെ പുറത്താക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ജോസ് കെ മാണിക്കെതിരെ മാത്രം പരാമര്‍ശമുള്ള കത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടത്. എന്നാല്‍ ചാനലുകളിലൂടെ വന്നത് യഥാര്‍ഥ കത്തല്ലെന്നും ഒറിജിനല്‍ മറ്റൊന്നാണെന്നും കാട്ടി സരിത വാര്‍ത്ത സമ്മേളനം നടത്തുകയും ചെയ്തു.

saritha-nair-kerala

ഇതിനിടെയാണ് ജോസ് കെ മാണി ഡിജിപിക്ക് പരാതി നല്‍കിയത്. അതേസമയം, സരിതയുടെ ഒറിജിനല്‍ കത്തിലും ജോസ് കെ മാണിയുടെ പേര് പരാമര്‍ശിക്കുന്ന ഭാഗമുള്ളതായി മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കത്തിനെക്കുറിച്ചുള്ള അന്വേഷണം മരവിപ്പിക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കത്തിനെകുറിച്ചുള്ള അന്വേഷണം കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് പ്രധാന കാര്യങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്ന് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കത്ത് വ്യാജമാണോ എന്ന പരിശോധിക്കാന്‍ സരിതയുടെ കൈയ്യിലുള്ള കത്ത് പിടിച്ചെടുക്കേണ്ടി വന്നേക്കുമെന്നും നിയമ വിദഗ്ധര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+