കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതി; സരിത നായര്‍ മൊഴി നല്‍കാനെത്തിയത് അഡ്വക്കേറ്റ് ആളൂരിനൊപ്പം...

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ബി എ ആളൂരാകും സരിത നായരുടെ കേസുകള്‍ വാദിക്കുക.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ലൈംഗികമായി തന്നെ ചൂഷണം ചെയ്‌തെന്ന പരാതിയില്‍ സരിത എസ് നായര്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ മൊഴി നല്‍കി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിക്കുന്ന അഡ്വക്കേറ്റ് ബി എ ആളൂരിനൊപ്പമാണ് സരിത എസ് നായര്‍ മൊഴി നല്‍കാനെത്തിയത്.

സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരുടെ എല്ലാ കേസുകളും വാദിക്കാന്‍ ക്രിമിനല്‍ അഭിഭാഷകനായ ബി എ ആളൂരിനോട് സരിത നേരിട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അഡ്വക്കേറ്റ് ബി എ ആളൂരും സരിത നായര്‍ക്കൊപ്പം ഈഞ്ചയ്ക്കല്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.

മുന്‍ മുഖ്യമന്ത്രിയടക്കം ചൂഷണം ചെയ്‌തെന്ന് സരിത

മുന്‍ മുഖ്യമന്ത്രിയടക്കം ചൂഷണം ചെയ്‌തെന്ന് സരിത

മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിമാരുമടക്കം യു ഡി എഫിലെ ഉന്നതര്‍ക്കെതിരെയാണ് സരിത െൈലഗികമായി തന്നെ ചൂഷണം ചെയ്‌തെന്ന പരാതി നല്‍കിയിട്ടുള്ളത്.

അഡ്വക്കേറ്റ് ബി എ ആളൂര്‍

അഡ്വക്കേറ്റ് ബി എ ആളൂര്‍

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ ക്രിമിനല്‍ വക്കീലാണ് അഡ്വക്കേറ്റ് ബി എ ആളൂര്‍. പല കുപ്രസിദ്ധ ക്രിമിനലുകള്‍ക്കു വേണ്ടി നിരവധി കേസുകള്‍ വാദിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാ കേസുകളും ആളൂര്‍ വാദിക്കും

എല്ലാ കേസുകളും ആളൂര്‍ വാദിക്കും

സോളാര്‍ കേസുകളടക്കം തന്റെ എല്ലാ കേസുകളും വാദിക്കണമെന്ന് സരിത എസ് നായര്‍ ആളൂരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ മൊഴി നല്‍കാന്‍ സരിതയൊടൊപ്പം അഡ്വക്കേറ്റ് ബി എ ആളൂരും എത്തിയത്.

സരിതയ്ക്ക് വേണ്ടി ആളൂര്‍ ഹാജരാകും

സരിതയ്ക്ക് വേണ്ടി ആളൂര്‍ ഹാജരാകും

സോളാര്‍ കമ്മീഷനു മുന്നില്‍ സരിത നായര്‍ക്ക് വേണ്ടി ഇനി ആളൂരായിരിക്കും ഹാജരാകുക. പുതിയ ജോലിയുമായ ബന്ധപ്പെട്ട തിരക്കുകളായതിനാലാണ് സരിത എല്ലാം ആളൂരിനെ ഏല്‍പ്പിച്ചിരിക്കുന്നത്.

English summary
Saritha Nair has appeared along with Adv BA Aloor in Crime Branch Office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X