മൂകാംബികയിലായാലും താരം സരിത തന്നെ
കൊല്ലൂര്‍: സരിത നായര്‍ സത്യത്തില്‍ മലയാളിക്ക് ആരാണ്...? സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയോ അതോ ഒരു സെലിബ്രിറ്റിയോ? ഇങ്ങനെയൊരു സംശയം ആര്‍ക്കായാലും തോന്നിപ്പോകും.
കഴിഞ്ഞ ദിവസം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തിയ സരിതയെ സിനിമാ താരങ്ങളേക്കാള്‍ സ്‌നേഹത്തോടെയാണ് മലയാളികള്‍ കണ്ടത്. വെറുതെ കാണുക മാത്രമല്ല, സരിതയുടെ ഓട്ടോഗ്രാഫും വാങ്ങി പലരും. ഇതില്‍ അധികവും സ്ത്രീകളായിരുന്നു എന്നതാണ് വേറൊരു സത്യം.

മൂകാംബികയില്‍ സിനിമ താരങ്ങള്‍ എത്തുന്നത് പതിവ് സംഭവമാണ്. അവര്‍ക്ക് ചുറ്റും ആരാധകര്‍ വളയുന്നതും പതിവാണ്. എന്നാല്‍ സരിതയപ്പോലൊരാള്‍ക്ക് ഇത്രയും ആരാധകരോ എന്നാണ് പലരും സംശയിച്ചത്. നടിമാരായ മീര നന്ദനും മഞ്ജു പിള്ളയും ഒക്കെ സ്ഥലത്തുള്ളപ്പോഴായിരുന്നു അവരെയെല്ലാം വെല്ലുന്ന തരത്തില്‍ സരിതക്ക് ആരാധകരുണ്ടെന്ന് ബോധ്യപ്പെട്ടത്.
കേരളത്തിലെ പോലെ തന്നെയാണ് മൂകാംബികയിലും കാര്യങ്ങള്‍ എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. സരിതക്ക് കേരളത്തിലെ ജയിലില്‍ കിട്ടിയതിനേക്കാള്‍ മുന്തിയ പരിഗണനയാണ് ക്ഷേത്രത്തിലും ലഭിച്ചത്. സാധാരണ മലയാളി ഭക്തരെല്ലാം നീണ്ട ക്യൂവില്‍ കാത്ത് നിന്ന് ദര്‍ശനം നേടിയപ്പോള്‍ സരിതക്ക് പ്രത്യേക വിഐപി ക്യൂവില്‍ ആയിരുന്നു സ്ഥാനം .












Click it and Unblock the Notifications