കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാർ കേസിൽ സർക്കാർ നീക്കങ്ങൾക്ക് തിരിച്ചടി; എഡിജിപി അനിൽ കാന്തും പിന്മാറി

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: സോളാർ കേസിൽ എൽഡിഎഫ് സർക്കാരിന് തിരിച്ചടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണക്കേസ് അന്വേഷണ ചുമതലയിൽ നിന്നും ഒഴിവാക്കണമെന്ന് എഡിജിപി അനിൽ കാന്ത് ആവശ്യപ്പെട്ടു. ചുമതലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി ഡിജിപിക്ക് കത്ത് നൽകി.

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് കത്തിൽ അനിൽ കാന്ത് ചൂണ്ടിക്കാട്ടുന്നു. ചുമതലയിൽ നിന്നും ഒഴിവാക്കുന്ന കാര്യത്തിൽ ഡിജിപി അന്തിമ തീരുമാനം എടുത്തിട്ടില്ല.

 പീഡന കേസിൽ

പീഡന കേസിൽ

സോളാർ കേസ് പ്രതിയായ സരിത എസ് നായരെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഉമ്മൻ ചാണ്ടിക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഉമ്മൻ ചാണ്ടിക്കൊപ്പം കെസി വേണുഗോപാലിനെതിരെയും സരിത പരാതി നൽകിയിരുന്നു. ഉമ്മൻ ചാണ്ടിയും കെസി വേണുഗോപാലും അവരുടെ ഔദ്യോഗിക വസതികളിൽവെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു സരിതാ നായർ പരാതിയിൽ ആരോപിച്ചിരുന്നത്.

പ്രത്യേകം പരാതി

പ്രത്യേകം പരാതി

സോളാർ കമ്മീഷൻ ശുപാർശകൾക്ക് പിന്നാലെയാണ് സരിത പരാതി നൽകിയത്. എന്നാൽ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നിരവധി പേർക്കെതികെ കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം നിലപാടെടുത്തു. പ്രത്യേകം പ്രത്യേകമായി പരാതി ലഭിച്ചാൽ കേസെടുക്കാൻ തടസ്സമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു. ഇതിന് പിന്നാലെ ഉമ്മൻ ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ സരിത പ്രത്യേകം പരാതികൾ നൽകുകയായിരുന്നു.

സർക്കാരിന് തിരിച്ചടി

സർക്കാരിന് തിരിച്ചടി

യുഡിഎഫിനെ കുരുക്കിലാക്കിയ സോളാർ വിവാദം വീണ്ടും സജീവമാക്കാനുള്ള ഇടതു സർക്കാരിൻറെ നീക്കത്തിന് തിരിച്ചടിയാണ് എഡിജിപിയുടെ പിന്മാറ്റം. സോളാർ റിപ്പോർട്ടിനെ തുടർന്ന് ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നെങ്കിലും നിയമോപദേശത്തെ തുടർന്ന് ആദ്യ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് ദിനത്തിൽ

തിരഞ്ഞെടുപ്പ് ദിനത്തിൽ

2017 ഒക്ടോബർ 11ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പിണറായി വിജയൻ സോളാർ റിപ്പോർട്ടിലെ ലൈംഗികാരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ കേസെടുക്കാനാവില്ലെന്ന സുപ്രീംകോടതി മുൻ ജഡ്ജിയുടെ അരിജിത് പസായത്തിന്റെ നിയമോപദേശം തിരിച്ചടിയായി. ഇതിന് പിന്നാലെ പരാതിക്കാരിയുടെ കത്തിന്റെ പേരിൽ മാത്രം നടപടിയെടുക്കാനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. പിന്നാലെ സരിത നായർ ലൈംഗിക ചൂഷണം നടന്നുവെന്നാരോപിച്ച് പരാതി നൽകുകയായിരുന്നു.

വിയോജിച്ച് അന്വേഷണ സംഘം

വിയോജിച്ച് അന്വേഷണ സംഘം

സോളാർ കമ്മീഷൻ ശുപാർശ പ്രകാരം അന്വേഷണ സംഘം രൂപികരിച്ചിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. ഡിജിപി രാജേഷ് ദിവാനും ഐജി ദിനേന്ദ്ര കശ്യപും കേസ് വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പിൻവാങ്ങിയത് സർക്കാരിന് തിരിച്ചടി ആയിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ അനിൽ കാന്തും സമാനകാരണം ചൂണ്ടിക്കാട്ടി പിൻമാറുന്നത്.

സരിതയുടെ കത്ത്

സരിതയുടെ കത്ത്

സരിത നായർ എഴുതിയ 21 പേജുള്ള കത്തിലാണ് ലൈംഗീക ചൂഷണം നടത്തിയവരുടെ പേരുകൾ അക്കമിട്ട് നിരത്തിയത്. 2012ലെ ഒരു ഹര്‍ത്താല്‍ ദിവസമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചത്. ക്ലിഫ് ഹൗസിലേക്ക് തന്നെ ഉമ്മന്‍ചാണ്ടി വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് സരിതയുടെ ആരോപണം.

 കൂടുതൽ നേതാക്കൾ

കൂടുതൽ നേതാക്കൾ

കൂടുതൽ നേതാക്കൾ
ഉമ്മന്‍ചാണ്ടിയേയും കെസി വേണുഗോപാലിനേയും കൂടാതെ ആര്യാടന്‍ മുഹമ്മദ്, പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ബഷീര്‍ അലി തങ്ങള്‍, കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യം എന്നിവര്‍ക്കെതിരെയും സരിത ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ശബരിമല പ്രതിഷേധത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിതെന്നാണ് ഉമ്മൻ ചാണ്ടി കേസിനെ കുറിച്ച് പ്രതികരിച്ചത്.

വിവാദ പ്രളയത്തിൽ മന്ത്രി കെടി ജലീൽ, മലപ്പുറത്തെ വീട്ടമ്മ രേഖകളിൽ മന്ത്രിയുടെ തോട്ടക്കാരി! വിവാദ പ്രളയത്തിൽ മന്ത്രി കെടി ജലീൽ, മലപ്പുറത്തെ വീട്ടമ്മ രേഖകളിൽ മന്ത്രിയുടെ തോട്ടക്കാരി!

അഞ്ചിൽ മൂന്നിടത്തും വിജയമുറപ്പിച്ച് കോൺഗ്രസ്, ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം അഞ്ചിൽ മൂന്നിടത്തും വിജയമുറപ്പിച്ച് കോൺഗ്രസ്, ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം

English summary
saritha nair rape allegation agaisnt ummanchandi, adgp anil kanth withdraws from enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X