കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതാ നായരുടെ ബലാത്സംഗ പരാതി; കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസിന് വീണ്ടും സോളാർ കുരുക്ക് | Oneindia Malayalam

തിരുവനന്തപുരം: സരിതാ എസ് നായർക്കെതിരെ പ്രത്യേകം നൽകിയ ബലാത്സംഗ പരാതികളിൽ കേസെടുത്തേക്കുമെന്ന് സൂചന. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് സരിതാ എസ് നായർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.

സരിതയുടെ പരാതിയിന്മേൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാർ കമ്മീഷന്റെ ശുപാർശകൾക്ക് പിന്നാലെയായിരുന്നു സരിത പരാതി നൽകിയത്. ബലാതംസംഗ പരാതിയിൽ സരിതയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

saritha

ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നിരവധിപേർക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് അന്വേഷണസംഗം നിലപാടെടുത്തതോടെ ഉമ്മൻ ചാണ്ടി, അടൂർ പ്രകാശ്, കെ സി വേണുഗോപാൽ എപി അനിൽ കുമാർ എന്നിവർക്കെതിരെ കേസെടുക്കാനുള്ള സർക്കാരിന്റെ നീക്കം തടസ്സപ്പെടുകയായിരുന്നു.

<br>അമ്മയിലെ ആഭ്യന്തര പ്രശ്‌നം രൂക്ഷം... സിദ്ദിഖിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കാന്‍ ദിലീപ് പക്ഷം!!
അമ്മയിലെ ആഭ്യന്തര പ്രശ്‌നം രൂക്ഷം... സിദ്ദിഖിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കാന്‍ ദിലീപ് പക്ഷം!!

എന്നാൽ പ്രത്യേകം പരാതികൾ നൽകിയാൽ കേസെടുക്കാൻ തടസ്സങ്ങളില്ലെന്നാണ് പോലീസിന് നിയമോപദേശം ലഭിച്ചത്. ഇതോടെ ഓരോരുത്തർക്കുമെതിരെ പ്രത്യേക പരാതികളുമായി സരിത പോലീസിനെ സമീപിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ എന്നിവർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി രണ്ട് പരാതികൾ അന്വേഷണ ഉദ്യോഗസ്ഥനായ അനിൽ കാന്തിന് ഒരാഴ്ച മുൻപ് നൽകിയിരുന്നു.

സരിതയുടെ പരാതിയിൽ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് സരിത ആരോപിക്കുന്ന മറ്റുള്ളവർക്കെതിരെയും വൈകാതെ പ്രത്യേകം പ്രത്യേകമായി പോലീസിൽ പരാതി നൽകുമെന്നാണ് സൂചന.

മാപ്പ് പറയാൻ ചെയ്ത തെറ്റ് എന്താണ്? സിദ്ദിഖ് പറഞ്ഞത് അസഹനീയം, അമ്മയ്ക്ക് മറുപടി നൽകി പാർവ്വതിമാപ്പ് പറയാൻ ചെയ്ത തെറ്റ് എന്താണ്? സിദ്ദിഖ് പറഞ്ഞത് അസഹനീയം, അമ്മയ്ക്ക് മറുപടി നൽകി പാർവ്വതി

English summary
sarithanair filed fresh complaint against congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X