കേസുകള്‍ പഴങ്കഥ, സരിതയുടെ പുതിയ ജീവിതം ഞെട്ടിക്കും!! മണിമാളിക, ആഡംബരജീവിതം...

 • Posted By: Sooraj
Subscribe to Oneindia Malayalam
cmsvideo
  സോളാര്‍ വിട്ട സരിതയുടെ ഇപ്പോഴത്തെ ബിസിനസ് ഇതാണ്! | Oneindia Malayalam

  തിരുവനന്തപുരം: മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സോളാര്‍ കേസ് നായിക സരിതാ നായര്‍ ഇവിടെ തന്നെയുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം വാര്‍ത്തകളില്‍ നിന്നും സരിത അപ്രത്യക്ഷയാവുകയായിരുന്നു.

  യുഡിഎഫ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും ഇറക്കി വിടുന്ന തരത്തിലുള്ള സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത ഇപ്പോള്‍ 'സൈലന്റായ' ജീവിതം നയിക്കുകയാണ്.

  നാദിര്‍ഷാ എല്ലാം വെളിപ്പെടുത്തുമോ? ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാവും... അറസ്റ്റില്ല, കാരണം...

   ഒരാള്‍, പല റോള്‍

  ഒരാള്‍, പല റോള്‍

  സോളാറില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സരിതയുടെ കരിയര്‍. ചലച്ചിത്ര താരമായും അവതാരകയായും എഴുത്തുകാരിയായുമെല്ലാം സരിത കുറച്ചു കാലം വരെ സജീവമായിരുന്നു.

  റിയല്‍ എസ്‌റ്റേറ്റ്

  റിയല്‍ എസ്‌റ്റേറ്റ്

  സോളാര്‍ മേഖലയോട് സരിത പൂര്‍ണമായി വിട പറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

  39 കേസുകള്‍

  39 കേസുകള്‍

  സോളാര്‍ തട്ടിപ്പില്‍ സരിതയ്‌ക്കെതിരേ 39 കേസുകളാണ് ഉണ്ടായിരുന്നത്. അഞ്ചര കോടിയുടെ സാമ്പത്തിക തട്ടിപ്പ് സരിത നടത്തിയെന്നായിരുന്നു കേസ്. 14 കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഒന്നര കോടി രൂപയാണ് സരിത ചെലവഴിച്ചതത്രേ.

  ഒത്തുതീര്‍പ്പാക്കി

  ഒത്തുതീര്‍പ്പാക്കി

  ഈ കേസുകളില്‍ പലതും സരിത ഒത്തുതീര്‍പ്പാക്കി കഴിഞ്ഞു. കോടികളുടെ കടവും ഇവര്‍ത്തു തീര്‍ത്തതായാണ് മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

   പ്രമുഖരുമായി അടുപ്പം

  പ്രമുഖരുമായി അടുപ്പം

  സോളാര്‍ കേസില്‍ തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ ജയിലില്‍ അടച്ചപ്പോഴാണ് സരിതയ്ക്ക് രാഷ്ട്രീയ മേഖലയിലെ ഉന്നതരുമായുള്ള അടുപ്പത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം പലര്‍ക്കെതിരേയും സരിത ഗുരുതര ആരോപണങ്ങള്‍ അന്നു ഉന്നയിച്ചിരുന്നു.

  താമസം തിരുവനന്തപുരത്ത്

  താമസം തിരുവനന്തപുരത്ത്

  തിരുവനന്തപുരം വിളവൂര്‍ക്കല്‍ നാലാം കല്ലിനു സമീപത്തുള്ള മണിമാളികയിലാണ് ഇപ്പോള്‍ സരിത താമസിക്കുന്നത്. ആഡംബര വാഹനത്തിലാണ് ഇവരുടെ സഞ്ചാരം. സരിത ഇപ്പോഴും തിരക്കില്‍ തന്നെയാണെന്നാണ് വിവരം.

  പുതിയ സരിത

  പുതിയ സരിത

  സരിതയ്ക്ക് ഇപ്പോള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളൊന്നും തന്നെയില്ല. മാത്രമല്ല സോളാര്‍ വ്യവസായത്തോടും ഇവര്‍ പൂര്‍ണമായും വിട പറഞ്ഞു കഴിഞ്ഞു

  ബ്യൂട്ടീഷ്യന്‍ കോഴ്‌സ്

  ബ്യൂട്ടീഷ്യന്‍ കോഴ്‌സ്

  സോളാര്‍ കേസില്‍ ജയിലില്‍ ആയിരുന്നപ്പോള്‍ സരിത ബ്യൂട്ടീഷ്യന്‍ കോഴ്‌സും തയ്യലും പഠിച്ചിരുന്നു.

  പരാതി നല്‍കി

  പരാതി നല്‍കി

  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ സംസ്ഥാനത്തു ഭരണത്തിലേറിയ ശേഷം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരേ സരിത നിരവധി പരാതികള്‍ നല്‍കിയിരുന്നു.

  ക്രൈം ബ്രാഞ്ച് അന്വേഷണം

  ക്രൈം ബ്രാഞ്ച് അന്വേഷണം

  സരിത നല്‍കിയ പരാതികളെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. സോളാര്‍ കേസ് അന്വേഷണത്തിനു മാത്രമായി 10 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിച്ചുവെന്നാണ് കണക്ക്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Saritha nair leads new life after solar case

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്