സരിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍... സിഡി ഉണ്ടായിരുന്നു, മാറ്റിയത് അയാളുടെ അറിവോടെ...
ഉമ്മന്‍ ചാണ്ടിയെ അറിയില്ലെന്ന് താന്‍ മുന്‍പ് പറഞ്ഞത് കള്ളം
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ സംഭവമായിരുന്നു സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളും സരിതയുമുള്പ്പെടുന്ന സിഡി പിടിച്ചെടുക്കാന്‍ പോലീസ് നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു.
എന്നാല്‍ സോളാര്‍ കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് സരിത പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു വിവാദ നായിക.

അന്നു പറഞ്ഞത് കള്ളം
ഉമ്മന്‍ ചാണ്ടിയെ അറിയില്ലെന്നു താന്‍ മുമ്പു പറഞ്ഞിരുന്നു. ഇതു കള്ളമാണെന്ന് സരിത വെളിപ്പെടുത്തി.

കോയമ്പത്തൂരില്‍ സിഡി ഉണ്ടായിരുന്നു
വിവാദമായ സിഡി കോയമ്പത്തൂരില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് സരിത പറഞ്ഞു. നേരത്തേ ബിജു രാധാകൃഷ്ണനെയും കൂട്ടി പോലീസ് കോയമ്പത്തൂരില്‍ സിഡിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

സിഡി മാറ്റി
കോയമ്പത്തൂരില്‍ ഉണ്ടായിരുന്ന സിഡി അവിടെ നിന്നു മാറ്റിയത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന തമ്പാനൂര്‍ രവിക്കറിയാമെന്നും അയാളോട് ചോദിച്ചാല്‍ വിവരം കിട്ടുമെന്നും സരിത വെളിപ്പെടുത്തി.

ഉമ്മന്‍ ചാണ്ടി
സോളാര്‍ കേസില്‍ പണം മുടക്കാന്‍ തന്നോട് ആവശ്യപ്പെട്ടത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയായിരുന്നു. രാധാകൃഷ്ണന് നായരെ തനിക്കു പരിചയപ്പെടുത്തിയതും ഉമ്മന്‍ ചാണ്ടിയാണെന്ന് സരിത പറഞ്ഞു.

വിവാദമായ സംഭവം
സിഡി കണ്ടെത്താന്‍ ബിജു രാധാകൃഷ്ണനെ വലിയ സുരക്ഷാ അകമ്പടിയോടെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയപ്പോള്‍ അതു മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. പോലീസ് വാഹനങ്ങള്‍ക്കു പിറകെ ചാനല്‍ വാഹനങ്ങളും കോയമ്പത്തൂരിലേക്കു പോയെങ്കിലും വെറും കൈയോടെ മടങ്ങേണ്ടി വരികയായിരുന്നു.

സരിത അന്നു പറഞ്ഞത്
ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുമായി സരിതയ്ക്കു ബന്ധമുണ്ടെന്നു തെളിയിക്കുന്ന സിഡി ഉണ്ടെന്ന് പറഞ്ഞ ബിജു രാധാകൃഷ്ണനെ അന്നു സരിത പരിഹസിച്ചിരുന്നു. ഇല്ലാത്ത സിഡി എങ്ങനെ ഉണ്ടാക്കുമെന്നു തനിക്കറിയില്ലെന്നായിരുന്നു സരിതയുടെ പ്രതികരണം.

ബിജുവിന് ബാധ്യത
തെളിവുകളുണ്ടെങ്കില്‍ അതു ഹാജരാക്കേണ്ട ബാധ്യത ബിജുവിനുണ്ട്. തെളിവുകള്‍ ബിജു ഹാജരാക്കിയാല്‍ അപ്പോള്‍ കാണാമെന്നും സരിത അന്നു പറഞ്ഞിരുന്നു.

സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട്
സോളാര്‍ കേസിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന് കമ്മീഷന് ദിവസങ്ങള്‍ക്കു മുമ്പ് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.

വീഴ്ച പറ്റി
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications