'ഉമ്മൻചാണ്ടിയോട് തെറ്റ് ചെയ്തുവെന്നും മാപ്പ് പറയണമെന്നും സരിത എന്നോട് പറഞ്ഞു': ഫിറോസ് കുന്നംപറമ്പിൽ
കോഴിക്കോട്: ഉമ്മൻചാണ്ടിയോട് താൻ തെറ്റ് ചെയ്തുവെന്നും അദ്ദേഹത്തോട് മാപ്പ് പറയണമെന്നും സരിത എസ് നായർ തന്നോട് പറഞ്ഞിരുന്നുവെന്ന് ഫിറോസ് കുന്നംപറമ്പിൽ. ഹൈബി ഈഡനും ഉമ്മൻചാണ്ടിയും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും സരിത പറഞ്ഞതായി ഫിറോസ് അവകാശപ്പെട്ടു. ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഫിറോസിന്റെ വെളിപ്പെടുത്തൽ.
ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകൾ: ''സരിത എസ് നായര്‍ രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഞാനുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു. ഒരു മരുന്നിന്റെ ആവശ്യത്തിന് വേണ്ടിയാണ് എന്നെ വിളിച്ചത്. സംസാരിക്കുന്നതിനിടെ അവരോട് ഞാന്‍ ചാണ്ടി സാറിന്റെ അവസ്ഥയെ കുറിച്ച് സംസാരിച്ചു. നിങ്ങള്‍ ചെയ്തത് ശരിയായില്ല എന്ന കാര്യം അവരെ ധരിപ്പിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഫിറോസിനോട് കുറേ സംസാരിക്കാനുണ്ടെന്നും നേരില്‍ കാണാന്‍ സാധിക്കുമെങ്കില്‍ അതെല്ലാം പറയാന്‍ തയ്യാറാണ് എന്ന് അവർ പറഞ്ഞു. ഞാന്‍ അവരെ കാണാന്‍ തയ്യാറായില്ല. അവരെന്നോട് പറഞ്ഞ വിഷയം, 'ചാണ്ടി സര് ആശുപത്രിയിലാണ്, ഫിറോസിന് പറ്റുമെങ്കില്‍ അദ്ദേഹത്തെ കാണാന്‍ ഒരു അവസരം ഒരുക്കിത്തരണം' എന്നാണ്. 'ചെയ്ത ആ തെറ്റിന് എനിക്ക് മാപ്പ് പറയണം'.

ഞാന്‍ പറഞ്ഞത് ഇല്ലാത്ത വിഷയമാണെന്നും മാപ്പ് പറയണമെന്നും സരിത പറഞ്ഞു. താന്‍ ചിലരോട് അക്കാര്യം പറഞ്ഞുവെങ്കിലും അവര്‍ അത് മുഖവിലയ്ക്ക് എടുത്തില്ല. പക്ഷേ ആ അവസാന സമയത്ത് എങ്കിലും അവരെ കാണാനോ മാപ്പ് പറയാനോ സാധിച്ചിരുന്നുവെങ്കില്‍ ആ കുടുംബത്തിനും മനുഷ്യനും ഉണ്ടാകുന്ന സന്തോഷം വലുതാകും.
തന്നോട് ക്രൂരമായി പെരുമാറിയ ആളുകള്‍ക്ക് പോലും മാപ്പ് നല്കുന്ന മനുഷ്യനാണ്. ഇവര്‍ അദ്ദേഹത്തിന്റെ മുന്നലെത്തി ചെയ്തുപോയത് തെറ്റാണ് എന്ന് പറഞ്ഞാല്‍ അദ്ദേഹം മാപ്പ് നല്കി പൊയ്ക്കോളൂ എന്നേ പറയുകയുളളൂ. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ നന്നായേനെ. മരണപ്പെട്ടതിന് ശേഷം അവരുടെ സ്റ്റാറ്റസ് കണ്ടു.
അപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു, 'ആള് പോയില്ലേ, ഇനിയെങ്കിലും എഫ്ബിയില്‍ ഒന്ന് എഴുതുകയെങ്കിലും ചെയ്തുകൂടെ' എന്ന്. 'ആള് മരണപ്പെട്ടില്ലേ ഞാനിനി ആരോട് പറയാനാ' എന്നാണ് സരിത പറഞ്ഞത്. താന്‍ ചെയ്തത് വലിയ തെറ്റായിപ്പോയി എന്നത് അവരുടെ മനസ്സിലുണ്ട്. ഹൈബി ഈഡനും ഉമ്മന്‍ചാണ്ടിയും ആ രീതിയില്‍ പെരുമാറുകയോ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
ഹൈബിയുടെ പേര് ഇപ്പോള്‍ പറയാന്‍ കാരണം അദ്ദേഹം ജീവിച്ചിരിക്കുന്ന ആളാണ്. നാളെ അദ്ദേഹം മരിക്കുമ്പോള്‍ വന്നിട്ട് ഇതുപോലെ തെറ്റ് പറ്റി എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. അത് തെറ്റായിട്ടുളള കാര്യമായിരുന്നുവെന്നും അതിന് മാപ്പ് ചോദിക്കണമെന്നും തന്നോട് അവര്‍ പറഞ്ഞു''.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications