കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ കുടുങ്ങി വേണുഗോപാല്‍; രാജി വേണമെന്ന് ഡിവൈഎഫ്‌ഐ

  • By Ashif
Google Oneindia Malayalam News

ആലപ്പുഴ: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കുന്ന കെസി വേണുഗോപാല്‍ എംപിയുടെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ച്. എംപി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ആണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എച്ച് സലാം ഉദ്ഘാടനം ചെയ്തു. രാജിവയ്ക്കും വരെ പ്രതിഷേധ പരിപാടികള്‍ തുടരുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

സോളാര്‍ കേസിലെ വിവാദ വ്യക്തിയായ സരിത നായരെ ലൈംഗിമായി ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. പത്തോളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയാണ് ആരോപണം. ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കെസി വേണുഗോപാലിന്റെ വീട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

11

അതേസമയം, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമാക്കി. വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ട് തേടിയെങ്കിലും ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറണമെന്നാണ് കത്തിലെ ആവശ്യം.

എന്താണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അറിയാതെ എങ്ങനെ മുന്നോട്ട് നീങ്ങാനാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളെ അലട്ടുന്ന ചോദ്യം. റിപ്പോര്‍ട്ട് തരാത്തത് സാമാന്യനീതിയുടെ നിഷേധമാണ്. തുടര്‍നടപടികളിലേക്ക് കടക്കണമെങ്കില്‍ റിപ്പോര്‍ട്ട് ലഭിക്കല്‍ നിര്‍ബന്ധമാണെന്നും ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കൊച്ചിയില്‍ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കേസില്‍ തിടുക്കത്തില്‍ അറസ്റ്റുണ്ടാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്തുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി തന്നെയാണ് അറിയിച്ചത്. അന്വേഷണത്തിനുള്ള ഉത്തരവിറങ്ങിയാല്‍ സരതിയുടെ മൊഴി രേഖപ്പെടുത്തുകയാകും അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. ശേഷമായിരിക്കും നേതാക്കളെ പ്രതിയാക്കി കേസെടുക്കല്‍.

English summary
Solar Scam: DYFI march against KC Venugopal MP house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X