സോളാര്‍ റിപ്പോര്‍ട്ട് പുതിയ യുദ്ധഭൂമി; ഉമ്മന്‍ചാണ്ടി പിണറായിയെ കാണും, ഉത്തരവ് കിട്ടിയില്ല
കൊച്ചി; സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമാക്കി. വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ട് തേടുമെന്ന് അറിയിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടേക്കും. മറ്റു മാര്‍ഗത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കിലാണ് ഉമ്മന്‍ചാണ്ടി പിണറായി വിജയനെ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് കൈമാറാന്‍ ആവശ്യപ്പെടുക.
എന്താണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അറിയാതെ എങ്ങനെ മുന്നോട്ട് നീങ്ങാനാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളെ അലട്ടുന്ന ചോദ്യം. റിപ്പോര്‍ട്ട് തരാത്തത് സാമാന്യനീതിയുടെ നിഷേധമാണ്. തുടര്‍നടപടികളിലേക്ക് കടക്കണമെങ്കില്‍ റിപ്പോര്‍ട്ട് ലഭിക്കല്‍ നിര്‍ബന്ധമാണെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയില്‍ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കേസില്‍ തിടുക്കത്തില്‍ അറസ്റ്റുണ്ടാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്തുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി തന്നെയാണ് അറിയിച്ചത്. എന്നാല്‍ അന്വേഷണത്തിനുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല.
വെള്ളിയാഴ്ച ഉത്തരവിറങ്ങുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. ഉത്തരവ് ഇറങ്ങിയാല്‍ ഉടന്‍ അന്വേഷണ നടപടികള്‍ ആരംഭിക്കുമന്ന് അന്വേഷണ സംഘത്തലവന്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ പറഞ്ഞു.
അന്വേഷണങ്ങള്‍ക്കുള്ള ഉത്തരവിന്റെ കരട് രൂപം തയ്യാറായിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. അന്വേഷണ ഉത്തരവ് ഇറങ്ങാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമല്ല.
ഉത്തരവിറങ്ങിയാല്‍ സരതിയുടെ മൊഴി രേഖപ്പെടുത്തുകയാകും അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. ശേഷമായിരിക്കും നേതാക്കളെ പ്രതിയാക്കി കേസെടുക്കല്‍.












Click it and Unblock the Notifications