സരിതയ്ക്ക് ആവലാതി നാട്ടിലെ സ്ത്രീകളെ ഓര്‍ത്ത്
തിരുവനന്തപുരം: വളരെ വിദഗ്ധമായി ചോദ്യങ്ങളില്‍ നിന്നും തെന്നിമാറുന്ന സമര്‍ഥയാണ് സരിത എസ് നായര്‍. തിങ്കളാഴ്ച ഏഷ്യാനെറ്റ് ന്യൂസ് അവര്‍ പരിപാടിയില്‍ അരമണിക്കൂര്‍ നേരത്തോളം വാര്‍ത്ത അവതാരകന് മാറിയും തിരിഞ്ഞും ചോദിച്ചിട്ടും ഒരക്ഷരം പോലും വിട്ടുപറയാതെയാണ് സരിത തടിയൂരിയത്. എന്നെക്കൊണ്ട് പറയിപ്പിക്കാം എന്ന് കരുതി നിങ്ങള്‍ വെറുതെ മിനക്കെടണ്ട, അത് നടക്കില്ല എന്ന് സരിത അവതാരകനോട് പറയുന്നതും കേള്‍ക്കാമായിരുന്നു.
അരമണിക്കൂര്‍ നേരത്തെ ഫോണ്‍ ഇന്‍ പരിപാടി കഴിഞ്ഞപ്പോള്‍ അത് കണ്ടവര്‍ക്കെല്ലാം പിടികിട്ടിയിരിക്കണം, അങ്ങനെ എളുപ്പത്തില്‍ പിടി തരുന്ന ആളല്ല ഈ സരിത നായര്‍ എന്ന്. പല പ്രമുഖരും തന്നെ ഉപയോഗിച്ചിട്ടുണ്ട് എന്ന് സരിത പറഞ്ഞപ്പോള്‍ അത് ആരൊക്കെ എന്നായി അവതാരകന്റെ ചോദ്യം. അത് ഞാന്‍ പിന്നീട് പറയാം എന്ന് സരിതയുടെ മറുപടി. മന്ത്രിമാര്‍ അടക്കമുള്ളവരുടെ പേര് പറഞ്ഞ് ഇവരല്ലേ അത് എന്ന ചോദ്യത്തിന് എന്ന് നിങ്ങള്‍ പറയുന്നു, ഞാന്‍ പറഞ്ഞിട്ടില്ല എന്ന് സരിത ഒഴിഞ്ഞു മാറി.

താനുമായി ബന്ധപ്പെട്ടവരില്‍ മുഖ്യമന്ത്രിയുടെ പേരില്ല എന്ന് മാത്രമാണ് സരിത ഉറച്ചുപറഞ്ഞ ഒരു കാര്യം. എന്നാല്‍ മറ്റ് പല പ്രമുഖരും അടുത്ത ദിവസങ്ങളില്‍ കുടുങ്ങാനുണ്ട്. രണ്ട് ദിവസത്തിനകം അതെല്ലാം പറയും. എന്നാല്‍ ഇപ്പോള്‍ തന്നെ പറഞ്ഞു കൂടെ എന്ന് ചോദിച്ച വാര്‍ത്ത അവതാരകനോട് സരിത ചോദിക്കുന്നത് ഇങ്ങനെ - കുറച്ച് കാത്തിരിക്കൂ സുഹൃത്തേ, എല്ലാം ഇപ്പോള്‍ തന്നെ പറയിപ്പിക്കാതെ.
അബ്ദുള്ളക്കുട്ടി വിവാദത്തെക്കുറിച്ച് എന്ത് വേണമെങ്കിലും ചോദിച്ചോളൂ മറുപടി പറയാന്‍ തയ്യാറാണ് എന്നാണ് സരിത പറഞ്ഞത്. അതിനെക്കുറിച്ച് ഇഷ്ടം പോലെ സംസാരിക്കുകയും ചെയ്തു. എന്നാല്‍ വിവാദ മന്ത്രിമാരെക്കുറിച്ചോ ടെനി ജോപ്പനെക്കുറിച്ചോ സരിത ഒരക്ഷരം മിണ്ടിയില്ല. താന്‍ ഒറ്റയാള്‍ പട്ടാളമല്ലെന്നും ടീം സോളാറാണ് കേസ് നേരിടുന്നതെന്നും സരിത പറഞ്ഞു.
തനിക്ക് ആരുടെയും ഒരു രൂപ പോലും വേണ്ട. തന്നെ പലരും ചതിച്ചു. അടുത്ത ഏതാനും ദിവസങ്ങളിലേക്ക് താന്‍ തന്നെയായിരിക്കും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം എന്ന് മനസിലാക്കിത്തന്നെയായിരുന്നു സരിതയുടെ ഓരോ വാക്കുകളും. നാട്ടിലെ സ്ത്രീകളുടെ അവസ്ഥ ഓര്‍ത്ത് തനിക്ക് വേവലാതി ഉണ്ടെന്നും സരിത പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications