അമേഠിയില്‍ സരിതാ നായര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി: ചിഹ്നം പച്ചമുളക്
Recommended Video
അമേഠി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായി അമേഠിയില്‍ മത്സരിക്കുന്ന സരിതാ നായര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. പച്ചമുളകാണ് സ്വതന്ത്രയായി മത്സരിക്കുന്ന സരിതാ നായര്‍ക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നായര്‍ നേരത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ചില കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ പത്രിക തള്ളുകയായിരുന്നു. ഇതോടൊപ്പം തന്നെ എറണാകുളം ലോക്സഭ മണ്ഡലത്തില്‍ നല്‍കിയ പത്രകയും തള്ളിപ്പോയി.

ഇതേ തുടര്‍ന്നാണ് രാഹുല്‍ മത്സരിക്കുന്ന അമേഠിയിലും സരിതാ നായര്‍ പത്രിക സമര്‍പ്പിച്ചത്. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. വയനാട്ടിലെയും എറണാകുളത്തേയും നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ സരിത് നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications