കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിടെ വച്ച് ഉമ്മന്‍ചാണ്ടി പലതും ചെയ്യാന്‍ ആവശ്യപ്പെട്ടു, എല്ലാം ചെയ്തു... സരിത അന്നു പറഞ്ഞത്...

2013ലാണ് സരിത വിവാദമായ കത്തെഴുതിയത്

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതാ എസ് നായര്‍ പുറത്തുവിട്ട കത്താണ് ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം പ്രമുഖര്‍ക്കെതിരേ കേസിനു വഴിവച്ചത്. കേരളത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സരിത അന്നു പുറത്തുവിട്ട കത്തില്‍ വെളിപ്പെടുത്തിയത്.

സാമൂഹ്യപ്രവര്‍ത്തകയ്ക്ക് ദാരുണ അന്ത്യം... മൃതദേഹം പാതി വിവസ്ത്രം, മാറിടം അറുത്തുമാറ്റി!!സാമൂഹ്യപ്രവര്‍ത്തകയ്ക്ക് ദാരുണ അന്ത്യം... മൃതദേഹം പാതി വിവസ്ത്രം, മാറിടം അറുത്തുമാറ്റി!!

സിസ്റ്റര്‍ അഭയ വീണ്ടും വരുന്നു... ഇത്തവണ ബോളിവുഡില്‍, നായകന്‍ ദേശീയ പുരസ്‌കാര വിജയിസിസ്റ്റര്‍ അഭയ വീണ്ടും വരുന്നു... ഇത്തവണ ബോളിവുഡില്‍, നായകന്‍ ദേശീയ പുരസ്‌കാര വിജയി

ഉമ്മന്‍ ചാണ്ടിയെക്കൂടാതെ ആര്യാടന്‍ മുഹമ്മദ്, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍, പളനി മാണിക്യം, എന്‍ സുബ്രഹ്മണ്യം, ജോസ് കെ മാണി, ഐജി പത്മകുമാര്‍ എന്നിവരുടെ പേരുകളും സരിതയുടെ കത്തിലുണ്ടായിരുന്നു. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നു പിണറായി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചു

ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചു

ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സരിത കത്തില്‍ പറയുന്നത്. തന്റെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രി തന്നെ ശാരീരികമായി ചൂഷണം ചെയ്തതെന്നും കത്തിലുണ്ടായിരുന്നു.

പിതൃതുല്യന്‍

പിതൃതുല്യന്‍

ഉമ്മന്‍ ചാണ്ടി തനിക്കു പിതൃതുല്യനായിരുന്നു. അത്തരമൊരു പെരുമാറ്റം അദ്ദേഹത്തില്‍ നിന്നുണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സരിത കത്തില്‍ കുറിച്ചിരുന്നു.

സരിതയുടെ കത്ത്

സരിതയുടെ കത്ത്

2013 മാര്‍ച്ച് 19ന് സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ കഴിയവെയാണ് സരിത കത്ത് എഴുതിയത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കുന്നതിനു വേണ്ടിയായിരുന്നു ഈ കത്ത്.

കോടതി മടക്കി അയച്ചു

കോടതി മടക്കി അയച്ചു

സരിത അയച്ച കത്ത് കോടതി സ്വീകരിച്ചിരുന്നില്ല. കത്ത് സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇതു തിരിച്ചയക്കുകയും ചെയ്യുകയായിരുന്നു.

കേന്ദ്രമന്ത്രി ബലാല്‍സംഗം ചെയ്തു

കേന്ദ്രമന്ത്രി ബലാല്‍സംഗം ചെയ്തു

മുന്‍ കേന്ദ്രമന്ത്രി തന്നെ ബലാല്‍സംഗം ചെയ്തതായും സരിത കത്തില്‍ പറയുന്നുണ്ട്. സംസ്ഥാന മന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു ഇതെന്നും സരിത കത്തില്‍ എഴുതിയിരുന്നു.

നിഷേധിക്കാതെ സരിത

നിഷേധിക്കാതെ സരിത

കത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ സരിത ഇത് തന്റെ കത്ത് തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു. കത്തില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും സത്യമാണെന്നും ഒരു കാര്യങ്ങളും താന്‍ നിഷേധിക്കുന്നില്ലെന്നും സരിത അന്നു വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി രക്ഷിക്കുമെന്ന് പ്രതീക്ഷിച്ചു

മുഖ്യമന്ത്രി രക്ഷിക്കുമെന്ന് പ്രതീക്ഷിച്ചു

ഉമ്മന്‍ ചാണ്ടി തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷ കത്തിന്റെ പല ഭാഗങ്ങളിലും സരിത പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇത് ഉണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് ഉമ്മന്‍ ചാണ്ടി തന്നെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്ന് സരിത വെളിപ്പെടുത്തിയത്.

കുടുംബവുമായി അടുത്ത ബന്ധം

കുടുംബവുമായി അടുത്ത ബന്ധം

ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുണ്ടായിരുന്നത്. ഈ ബന്ധം ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി ദുരുപയോഗം ചെയ്തതായും സരിത കത്തില്‍ പറഞ്ഞിരുന്നു.

പലതും വിശദമാക്കാന്‍ കഴിയില്ല

പലതും വിശദമാക്കാന്‍ കഴിയില്ല

താന്‍ കോടതിക്ക് അയച്ചു കൊടുത്ത കത്തിലെ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. താന്‍ രണ്ടു കുട്ടികളുടെ മാതാവാണെന്നും സരിത രണ്ടാമത് എഴുതിയ കത്തില്‍ കുറിച്ചിരുന്നു.

ഇഷ്ടത്തിന് അനുസരിച്ച് എല്ലാം ചെയ്തു

ഇഷ്ടത്തിന് അനുസരിച്ച് എല്ലാം ചെയ്തു

തന്നെ കണ്ടില്ലെന്നും മറന്നു പോയെന്നുമെല്ലാം ഉമ്മന്‍ ചാണ്ടിക്ക് പറയാം. പക്ഷെ തനിക്ക് അതിനു സാധിക്കില്ല. പലതും ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി തന്നോട് ആവശ്യപ്പട്ടു. അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് ക്ലിഫ് ഹൗസില്‍ വച്ച് എല്ലാം ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തിയിരുന്നു.

പണം വാങ്ങി

പണം വാങ്ങി

സോളാര്‍ പദ്ധതിക്കായി തന്റെ കൈയില്‍ നിന്നും കമ്പനിയില്‍ നിന്നും രണ്ടു കോടി 16 ലക്ഷം രൂപ ഉമ്മന്‍ ചാണ്ടി പല തവണയായി വാങ്ങി. ക്ലിഫ് ഹൗസില്‍ കൊണ്ടുവന്ന് പണം നല്‍കിയിട്ടുണ്ട്. ദില്ലിയിലെ തോമസ് കുരുവിള വഴിയും പണം കൈമാറി. ചാണ്ടി ഉമ്മനും തോമസ് കുരുവിളയും വച്ച് തിരുവനന്തപുരത്തും വച്ച് പണം വാങ്ങിയിട്ടുണ്ട്. ആര്യാടന്‍ മുഹമ്മദിന് അടുത്തേക്ക് തന്നെ പറഞ്ഞുവിട്ടത് ഉമ്മന്‍ ചാണ്ടിയാണ്. എന്നിട്ടും തന്നെ എന്തിനാണ് മുഖ്യമന്ത്രി തള്ളപ്പറയുന്നതെന്നും സരിത കത്തില്‍ ചോദിച്ചിരുന്നു.

English summary
Saritha s nair's controversial letter which trapped oommen chandy and others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X