വിളിക്കല്ലേ സരിത ഷൂട്ടിംഗ് തിരക്കിലാണ്,കാത്തിരുന്ന് കാത്തിരുന്നു വിസ്താരം നിര്‍ത്തി സോളാര്‍ കമ്മീഷൻ
കൊച്ചി: ഒട്ടേറെ തവണ അവസരം നല്‍കിയിട്ടും സോളാര്‍ കേസില്‍ സരിത ഹാജരാകാത്ത സ്ഥിതിക്ക് വിസ്താര നടപടികള്‍ അവസാനിപ്പിച്ചതായി സോളാര്‍ കമ്മീഷന്‍. ജസ്റ്റിസ് ജി ശിവരാജനാണ് ഇക്കാര്യം അറിയിച്ചത്. ഇനി സരിതയെ കമ്മീഷന്‍ വിസ്തരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്ത്മാക്കി.
ഇതേ സമയം പല സുപ്രധാന തെളിവുകളും സരിത ഹാജരാക്കാമെന്ന് സരിത പറഞ്ഞിരുന്നു. എന്നാല്‍ അവസാനം വരെ അവസരങ്ങള്‍ കൊടുത്തിട്ടും സരിത ഹാജരാകാത്തിതിനാല്‍ ഇനി സമയം കളയാനില്ലെന്നും സോളാര്‍ കമ്മീഷന്‍ വ്യക്തമാക്കി.

എന്നാല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ സരിതയ്ക്ക് ഹാജരാക്കാം. ഇതേ സമയം ഹാജരാക്കുന്ന തെളിവുകള്‍ അന്വേഷണത്തെ സഹായിക്കുന്ന തെളിവായി ബോധ്യപ്പെടുമെങ്കില്‍ മാത്രം പരിഗണിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.
എന്നാല്‍ ഷൂട്ടിംഗ് തിരക്കിയാലതിനാലാണ് താന്‍ ഹാജരാകാത്തതെന്ന് സരിത പറഞ്ഞു. ഇതിനായി മറ്റൊരു ദിവസം അനുവദിക്കണമെന്നും അഭിഭാഷകന്‍ മുഖേന സരിത അപേക്ഷ നല്‍കി. എന്നാല്‍ ഇത് സോളാര്‍ കമ്മീഷന്‍ തള്ളി.












Click it and Unblock the Notifications