• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കടുത്ത മദ്യപാനി, പണത്തിനോട് ആർത്തി, ക്രൂരമായി നിരന്തരം മർദ്ദനം, മുകേഷിനെതിരെ മുൻഭാര്യ പറഞ്ഞത്

  • By Anamika Nath

കൊല്ലം: തന്നെ മുറിയിലേക്ക് ക്ഷണിച്ചു എന്ന ടെസ് ജോസഫിന്റെ ആരോപണത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി ്എന്ന ആരോപണത്തിലും കുടുങ്ങി നാണംകെട്ടിരിക്കുകയാണ് കൊല്ലം എംഎല്‍എ കൂടിയായ നടന്‍ മുകേഷ്. 19 വര്‍ഷം മുന്‍പുള്ള സംഭവം മീ ടൂ ക്യാംപെയ്‌ന്റെ ഭാഗമായി പുറത്ത് വരുമ്പോള്‍ മുകേഷിനെതിരെ മുന്‍ ഭാര്യ നടി സരിതയുടെ ചില വെളിപ്പെടുത്തലുകളും ശ്രദ്ധ നേടുകയാണ്.

മുകേഷിനെ ഇടത് സ്ഥാനാര്‍ത്ഥിയായ കൊല്ലത്ത് തീരുമാനിച്ചതിന് പിന്നാലെ ആയിരുന്നു സരിത മുന്‍ ഭര്‍ത്താവിന് എതിരെ രംഗത്ത് വന്നത്. മുകേഷിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളായിരുന്നു അന്ന് ദുബായില്‍ വെച്ച് സരിത ഉന്നയിച്ചത്.

ആദ്യകാല പ്രണയ ജോഡി

ആദ്യകാല പ്രണയ ജോഡി

നിരവധി ചിത്രങ്ങളില്‍ ഹിറ്റ് ജോഡികള്‍ ആയിരുന്ന സരിതയും മുകേഷും 1988ലാണ് പ്രണയവിവാഹിതരായത്. എന്നാല്‍ 2007 മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞായിരുന്നു താമസം. പിന്നീട് നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തു. ശരവണന്‍, ജീവ എന്നീ രണ്ട് മക്കളുമുണ്ട് ഇവര്‍ക്ക്.

ദേവികയുമായി വിവാഹം

ദേവികയുമായി വിവാഹം

പിന്നീട് മുകേഷ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്തു. മുകേഷിനെ കൊല്ലം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുകേഷ് സ്ത്രീലമ്പടനാണ് എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സരിത രംഗത്ത് വന്നത്. സരിതയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: മുകേഷ് തന്നെ ശാരീരികമായും മാനസികമായും ഒരുപാട് ഉപദ്രവിച്ചു.

പണത്തോട് ആർത്തി

പണത്തോട് ആർത്തി

മുകേഷും സഹോദരിയും പണത്തോട് ആര്‍ത്തി കാണിക്കുന്നവരാണ്. തങ്ങളുടെ മക്കളെ നോക്കാന്‍ സഹോദരിക്ക് ശമ്പളം നല്‍കാന്‍ പോലും മുകേഷ് ആവശ്യപ്പെട്ടു. മുകേഷിന്റെ അച്ഛന്‍ ഒ മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യമൊക്കെ താന്‍ മൗനം പാലിച്ചത്. മക്കളെ പഠിപ്പിച്ചത് നടിമാര്‍ക്ക് ശബ്ദം നല്‍കി കിട്ടുന്ന സമ്പാദ്യം കൊണ്ടായിരുന്നു. കുട്ടികളുടെ അച്ഛന്‍ എന്ന നിലയ്ക്ക് ഒരു പിന്തുണയും മുകേഷ് നല്‍കിയിട്ടില്ല.

കടുത്ത മദ്യപാനിയാണ്

കടുത്ത മദ്യപാനിയാണ്

തന്നെ മുകേഷ് മര്‍ദ്ദിക്കുന്നത് കുട്ടികള്‍ കാണാതിരിക്കാനാണ് അവരെ ബോര്‍ഡിംഗില്‍ ചേര്‍ത്തത്. കടുത്ത മദ്യപാനി കൂടിയാണ് മുകേഷ്. അന്യസ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിരുന്നു. അവരെല്ലാം കുടുംബജീവിതം നയിക്കുന്നവര്‍ ആയത് കൊണ്ട് അവരുടെ പേര് വെളിപ്പെടുത്തുന്നില്ല.

ക്രൂരനായ മനുഷ്യൻ

ക്രൂരനായ മനുഷ്യൻ

ലോകത്ത് മറ്റൊരു സ്ത്രീയും തന്നെ പോലെ ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റിട്ടുണ്ടാവില്ല. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ്. വിവാഹം കഴിഞ്ഞത് മുതല്‍ അയാള്‍ തന്നെ ബുദ്ധിമുട്ടിച്ചിട്ടേ ഉള്ളൂ. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സത്യവാങ്മൂലത്തില്‍ നിന്ന് തന്റെയും മക്കളുടേയും പേര് നീക്കം ചെയ്തത് ഞെട്ടിച്ചു.

ചതിയനും വഞ്ചകനും

ചതിയനും വഞ്ചകനും

മുകേഷ് വീണ്ടും വിവാഹം കഴിച്ച വിവരം ടിവിയിലൂടെയാണ് അറിഞ്ഞത്. മുകേഷിന് എതിരെ ഒരു വാര്‍ത്തയും പുറത്ത് വരാതിരിക്കാന്‍ അദ്ദേഹത്തിന് കേരളത്തില്‍ നല്ല സ്വാധീനമുണ്ട്. അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും മുകേഷിന് പിന്തുണയുമായി ഒപ്പമുണ്ട്. തെരഞ്ഞെടുപ്പിന് വേണ്ടി അമ്മമാരെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കുന്ന മുകേഷ് ചതിയനും വഞ്ചകനുമാണ് എന്ന് ജനം മനസ്സിലാക്കും.

വീണ്ടും ചർച്ചയാകുന്നു

വീണ്ടും ചർച്ചയാകുന്നു

സ്വന്തം കുടുംബത്തെ തിരിഞ്ഞ് നോക്കാത്തയാള്‍ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാവുക. മുകേഷ് മക്കളെ ഫോണില്‍ വിളിച്ച് പറഞ്ഞത് അച്ഛന്‍ ജയിച്ച് മന്ത്രിയായാല്‍ അത് നിങ്ങളുടെ ഭാവിക്ക് നല്ലതാണ് എന്നും അമ്മയോട് പ്രശ്‌നമുണ്ടാക്കരുത് എന്ന് പറയണമെന്നും പറഞ്ഞു. 2016 മെയ്യില്‍ സരിത മാധ്യമങ്ങളോട് നടത്തിയ ഈ വെളിപ്പെടുത്തലുകള്‍ പുതിയ മീ ടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

ആണുങ്ങള്‍ ഇത്രകാലം ശീലിച്ച് വന്നതൊക്കെ മാറ്റാനുള്ള സമയമായി, പ്രതികരണവുമായി രേവതി

കൈ കോർത്ത് സിപിഎമ്മും കോൺഗ്രസും, രണ്ട് മാസത്തിനിടെ ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം!

English summary
Ex wife Saritha's old reaction against mukesh goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more