ശാലുമേനോന്‍ സരിത നായരെയും പറ്റിച്ചു
തൊടുപുഴ: നാട്ടുകാരെ പറ്റിച്ചു എന്ന ദുഷ്‌പേര് മുഴുവന്‍ സരിത എസ് നായര്‍ക്കാണ്. എന്നാല്‍ തന്നെയും പറ്റിച്ച് സോളാര്‍ ഇടപാടിലെ പണം മൊത്തം തട്ടിയത് സിനിമാ - സീരിയല്‍ നടിയായ ശാലു മേനോനാണെന്ന് സരിത പറയുന്നു. ടീം സോളാറിന്റെ പേരിലുള്ള കോടിക്കണക്കിന് രൂപ ശാലുവിന്റെ പേരിലാണ്. സോളാര്‍ കമ്പനിയുടെ 12 അക്കൗണ്ടുകളില്‍ നിന്നും 2012 ല്‍ ബിജു രാധാകൃഷ്ണന്‍ പണം പിന്‍വലിച്ചിരുന്നു. പത്തായിരം രൂപയോളം മാത്രമാണ് ബാക്കിവെച്ചത്.
ശാലു മേനോനും ബിജു രാധാകൃഷ്ണനും തമ്മിലുള്ള ബന്ധവും അവരുടെ ധൂര്‍ത്തുമാണ് സോളാര്‍ കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും സരിത പറയുന്നു. സോളാര്‍ കേസില്‍ പ്രതിയായ ശാലു മേനോന്‍ ജാമ്യത്തിലാണ് ഇപ്പോള്‍. നൃത്തവും അഭിനയവുമായി സോളാര്‍ കേസിന്റെ ഇമേജ് മാറ്റാനാണ് ശാലുവിന്റെ ഇപ്പോഴത്തെ ശ്രമം. സരിതയുടെ ജയില്‍ മോചനത്തെ കുറിച്ചോ സോളാര്‍ കേസിനെക്കുറിച്ചോ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിട്ട് പോലും ശാലു ഒരക്ഷരം മിണ്ടിയിരുന്നില്ല.

എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സരിത നായര്‍ ഒരു ദിവസം പോലും വെറുതെ ഇരുന്നിട്ടില്ല. അബ്ദുള്ളക്കുട്ടി എം എല്‍ എയ്‌ക്കെതിരായ കേസും മറ്റ് വെളിപ്പെടുത്തലുമായി തലക്കെട്ടുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് സരിത. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛന്‍ കേരളത്തിലെ ഒരു യുവനേതാവാണെന്നും സരിത പറഞ്ഞിരുന്നു. സോളാര്‍ തട്ടിപ്പുകേസില്‍ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാകാനായി എത്തിയപ്പോഴാണ് സരിത ശാലുമേനോനെ കുറ്റപ്പെടുത്തി സംസാരിച്ചത്.
സോളാര്‍ സ്വപ്‌നം എന്ന സിനിമയുടെ നിര്‍മാതാവ് പബ്ലിസിറ്റി സ്റ്റണ്ട് കളിക്കുകയാണ് എന്നും സരിത പറഞ്ഞു. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. മറിച്ചുളള വാര്‍ത്തകള്‍ അസംബന്ധമാണ്. എന്നാല്‍ സിനിമയ്‌ക്കെതിരെ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയ കാര്യം സരിത സമ്മതിച്ചു. കേസുകളുടെ തിരക്ക് കൊണ്ടാണ് അബ്ദുള്ളക്കുട്ടിക്കെതിരായ കേസില്‍ മൊഴി നല്‍കാന്‍ വൈകിയത്. 53 കേസുകളാണ് സരിതയുടെ പേരില്‍ കേരളത്തിലുള്ളത്.












Click it and Unblock the Notifications