സരിതയുടെ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു
കൊച്ചി: മൂകാംബിക ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ സോളാര്‍ തട്ടിപ്പുക്കേസിലെ പ്രതി സരിത എസ് നായരില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി അവര്‍ക്ക് താരപരിവേഷം കൊടുക്കുന്ന ഒരുവിഭാഗം ആള്‍ക്കാരുണ്ടെങ്കിലും അവസരം കിട്ടുമ്പോള്‍ സരിതയെ ആക്രമിക്കാനിരിക്കുന്നവര്‍ മറുവശത്തുമുണ്ട്.
സരിത സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഒരു സംഘം ആള്‍ക്കാന്‍ ആക്രമണം നടത്തിയതാണ് പറഞ്ഞുവരുന്നത്. എറണാകുളം കോതാവ് വച്ചായിരുന്നു ആക്രമണം. സരിത സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമികള്‍ കല്ലെറിയുകയായിരുന്നു.

തോര്‍ത്തില്‍ കല്ലു കെട്ടി സരിതയുടെ വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സംഭവശേഷം ആക്രമികള്‍ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയ സരിത ഭരണ, പ്രതിപക്ഷത്തിരിക്കുന്ന നേതാക്കളുടെ മേല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. എംപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ നല്‍കിയ ലൈംഗികാരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തിരഞ്ഞെടുപ്പ് പുകിലിന് ശേഷം കോടതിയില്‍ മൊഴി നല്‍കുമെന്നും അവര്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു.












Click it and Unblock the Notifications