സരിത നായരുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു
പെരിന്തല്‍മണ്ണ: സോളാര്‍ കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാകാന്‍ പോവുകയായിരുന്ന സരിത എസ് നായര്‍ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മണ്ണാര്‍ക്കാട് കല്ലിങ്ങല്‍ സ്വദേശി അനൂപിനാണ്(25) പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെയാണ് അപകടം. ആനമങ്ങാട്ട് വച്ച് സരിതയുടെ കാറും എതിര്‍ദിശയില്‍ വന്ന കാറും കൂട്ടിയിടിയ്ക്കുകയായിരുന്നു. പരിക്കേറ്റ അനുപ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് സരിത കോടതിയിലേയ്ക്ക് പോയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications