കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയ്ക്ക് പിഴയില്ല? കോടതിയില്‍ പറഞ്ഞു, പക്ഷേ ഉത്തരവില്‍ ഇല്ല... രാഹുല്‍ ഗാന്ധി കേസില്‍ സംഭവിച്ചത്

Google Oneindia Malayalam News

ദില്ലി: വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി വിജയിച്ച തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സരിത എസ് നായര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ സരിത ഹാജരായിരുന്നില്ല.

രാഹുലിനെതിരായ നീക്കത്തില്‍ സരിതക്ക് കൈപൊള്ളി; കോടതി ഹര്‍ജി തള്ളിരാഹുലിനെതിരായ നീക്കത്തില്‍ സരിതക്ക് കൈപൊള്ളി; കോടതി ഹര്‍ജി തള്ളി

ഉമ്മൻ ചാണ്ടി മുതൽ അബ്ദുള്ളക്കുട്ടിവരെ... അടപടലം പൂട്ടാനുറച്ച് സിപിഎം; രാഹുലിന്റെ വിശ്വസ്തനും പെടുംഉമ്മൻ ചാണ്ടി മുതൽ അബ്ദുള്ളക്കുട്ടിവരെ... അടപടലം പൂട്ടാനുറച്ച് സിപിഎം; രാഹുലിന്റെ വിശ്വസ്തനും പെടും

ഇതോടെ കേസ് തള്ളുകയും സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴശിക്ഷ വിധിക്കുകയും ചെയ്തു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ സരിത എസ് നായര്‍ ഒരു ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടി വരില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

കോടതി പറഞ്ഞത്

കോടതി പറഞ്ഞത്

സരിത എസ് നായരുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. മാത്രമല്ല, സരിതയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാകാതിരുന്നത് കോടതിയെ ചൊടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം എന്ന് കോടതി വാക്കാല്‍ പറഞ്ഞത്.

സമയം മെനെക്കടുത്തല്‍

സമയം മെനെക്കടുത്തല്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആയിരുന്നു വിധി പറഞ്ഞത്. കോടതിയുടെ സമയം നഷ്ടപ്പെടുത്തി എന്ന കുറ്റത്തിനായിരുന്നു ഒരു ലക്ഷം രൂപ സരിത എസ് നായര്‍ക്ക് പിഴ ചുമത്തിയതായി പറഞ്ഞത്.

ഉത്തരവില്‍ പിഴയില്ല

ഉത്തരവില്‍ പിഴയില്ല

കോടതിയില്‍ വച്ച് ഒരു ലക്ഷം രൂപ പിഴയടക്കണം എന്ന് പറഞ്ഞിരുന്നെങ്കിലും, പുറത്തിറങ്ങിയ ഉത്തരവില്‍ പിഴയെ കുറിച്ച് പരാമര്‍ശമില്ല. രണ്ടാമത് വിളിച്ചിട്ടും വീഡിയോ കോണ്‍ഫറന്‍സിങില്‍ ഹാജരായില്ല എന്ന കാര്യം ഉത്തരവില്‍ പറയുന്നുണ്ട്. ഹര്‍ജി തള്ളുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട.

രാഹുലിന്റെ നെഞ്ചിടിപ്പ് കൂട്ടിയ ഹര്‍ജി

രാഹുലിന്റെ നെഞ്ചിടിപ്പ് കൂട്ടിയ ഹര്‍ജി

റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ആയിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ചത്. വയനാട്ടില്‍ വിജയിച്ചു എന്ന് മാത്രമല്ല, കേരളം മുഴുവന്‍ രാഹുല്‍ തരംഗം ആഞ്ഞടിക്കുകയും 20 ല്‍ 19 സീറ്റുകള്‍ യുഡിഎഫ് നേടുകയും ചെയ്തിരുന്നു. അത്തരമൊരു വിജയത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയേക്കാവുന്നതായിരുന്നു സരിതയുടെ ഹര്‍ജി.

എന്തിന് മത്സരിച്ചു

എന്തിന് മത്സരിച്ചു

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലൈംഗിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു എന്നാണ് സരിതയുടെ പരാതി. രാഹുല്‍ ഗാന്ധിയ്ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ രാഹുല്‍ ഗാന്ധി നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി മത്സരിച്ച മണ്ഡലങ്ങളില്‍ സരിതയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

അമേഠിയില്‍ സ്വീകരിച്ചു, വയനാട്ടില്‍ തള്ളി

അമേഠിയില്‍ സ്വീകരിച്ചു, വയനാട്ടില്‍ തള്ളി

സരിത നായരുടെ നാമനിര്‍ദ്ദേശ പത്രിക അമേഠി മണ്ഡലത്തില്‍ വരണാധികാരി സ്വീകരിച്ചിരുന്നു. എന്നാല്‍ ക്രിമിനല്‍ കേസില്‍ ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വയനാട്ടിലെ വരണാധികാരി പത്രിക തള്ളുകയായിരുന്നു. അമേഠിയില്‍ രാഹുല്‍ ഗാന്ധി തോല്‍ക്കുകയും വയനാട്ടില്‍ ജയിക്കുകയും ചെയ്തു.

ശിക്ഷയ്ക്ക് സ്‌റ്റേ ഉണ്ടെന്ന്

ശിക്ഷയ്ക്ക് സ്‌റ്റേ ഉണ്ടെന്ന്

ഏത് സാഹചര്യത്തിലാണ് അമേഠിയില്‍ പത്രിക സ്വീകരിക്കുകയും വയനാട്ടില്‍ തള്ളുകയും ചെയ്തത് എന്നത് ചോദ്യമാണ്. തന്റെ ശിക്ഷ എറണാകുളം സെഷന്‍സ് കോടതിയും ഹൈക്കോടതിയും സ്‌റ്റേ ചെയ്തിരുന്നു എന്നും അതിനാല്‍ മത്സരിക്കുന്നതിന് തടസ്സമില്ലായിരുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു സരിതയുടെ ഹര്‍ജി.

English summary
Saritha S Nair's Election Case against Rahul Gandhi: Supreme Court didn't mention about the One Lakh Rupee fine in order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X