കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാമറിയത്തിന്‍റെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്

Google Oneindia Malayalam News

പേരാവൂര്‍: കന്യാമറിയത്തിന്റെ ചിത്രത്തില്‍ സരിത എസ് നായരുടെ മുഖം ചേര്‍ത്ത് ഫേസ്ബുക്കിലിട്ട യുവാവിനെതിരെ പൊലീസ് കേസെടുത്തു. അരുണ്‍ എന്ന യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. 295 (എ) പ്രകാരമാണ് കേസ്. പേരാവൂര്‍ പൊലീസും സൈബര്‍ സെല്ലുമാണ് അന്വേഷണം നടത്തുന്നത്

അരുണിന്റെ മൊബൈല്‍ ഫോണ്‍വിളികള്‍ സംബന്ധിച്ചും ഫേസ്ബുക്ക്-വാട്‌സ് ആപ്പ് പ്രൊഫൈലുകളുടെ ഉപയോഗം സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. അരുണ്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്. എന്നാല്‍ നേതാക്കള്‍ ഇത് നിഷേധിച്ചിരുന്നു.

Saritha

നിരുത്തരവാദപരമായി സോഷ്യല്‍ മീഡിയ ഉപയോഗിയ്ക്കരുതെന്ന് യുവജന സംഘടനകള്‍ക്കും പാര്‍ട്ടി അണികള്‍ക്കും നേതൃത്വങ്ങള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പും ഒട്ടേറെ യുവജന സംഘടനകളും നേതാക്കളും ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ വിവാദത്തിലായിരുന്നു.

English summary
Saritha's face for Virgin Mary; Police took case against man in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X