വിഎസ് സരിതയുടെ വക്താവ് ചമയുകയാണെന്ന് ഡീന്‍ കുര്യാക്കോസ്
തിരുവനന്തപുരം: സോളാര്‍ പ്രതി സരിത എസ് നായരുടെ കത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് യുവ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ വിമര്‍ശനം. വിഎസ് സരിതയുടെ വക്താവ് ചമയുകയാണെന്ന് ഡീന്‍ ആരോപിച്ചു.
പീഡനത്തിന് ഇരയായ ശാരിക്ക് നീതി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിന് കഴിയാത്ത വിഎസ് ആണ് സരിതയുടെ വക്താവ് ചമയുന്നത്. കോണ്‍ഗ്രസ് യുവ നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് വിഎസ്സിന്റെ ശ്രമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

കോണ്‍ഗ്രസ് യുവ നേതാക്കളായ വിഷ്ണുനാഥും ഹൈബി ഈഡനും ലൈംഗിക ചൂഷണം നടത്തിയതായി സരിതയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. സരിത വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ കത്തിലാണ് നേതാക്കളുടെ പേര് വെളിപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് വിഎസ് ആവശ്യപ്പെട്ടത്.
ഇവരെക്കൂടാതെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന് മുഹമ്മദ്, ലീഗ് നേതാവ് ബഷീറലി തങ്ങള്‍, നടന് മോഹന്‍ലാല്‍, ജോസ് കെ മാണി തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ സരിതയുടെ കത്തിലുണ്ടായിരുന്നു. എന്നാല്‍ കത്ത് മാധ്യമങ്ങള്‍ക്ക് കൈമാറാന്‍ സരിത ഒരുക്കമായിരുന്നില്ല. കത്തിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications