അബ്ദുള്ളക്കുട്ടി ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന് സരിത
തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടി എംഎല്‍എ പലതവണ തന്നെ വിളിച്ച് ശല്യം ചെയ്തിരുന്നതായി സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. അബ്ദുള്ളക്കുട്ടി തന്നെ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലേക്ക് വിളിപ്പിച്ചുവെന്നും സരിത.
നിരന്തരം തന്നെ വിളിച്ച് അബ്ദുള്ളക്കുട്ടി ശല്യം ചെയ്തിരുന്നു. ഏത് സമയത്ത് എന്നൊന്നുമില്ലാതെയാണ് അബ്ദുള്ളക്കുട്ടി തന്നെ വിളിച്ചുകൊണ്ടിരുന്നത്. ഒരു സ്ത്രീ എന്ന നിലക്ക് അബ്ദുള്ളക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറയാന്‍ പോലും പറ്റില്ലെന്നും സരിത എസ് നായര്‍ വ്യക്തമാക്കുന്നു.

അറസ്റ്റിലാകുന്നതിന് രണ്ട് മാസം മുമ്പ് വരെ അബ്ദുള്ളക്കുട്ടി തന്നെ നിരന്തരം ശല്യം ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയില്‍ ആയ സമയത്ത് തന്റെ പേര് പറയരുതെന്നാവശ്യപ്പെട്ട് അബ്ദുള്ളക്കുട്ടി എസ്എംഎസ് അയക്കുകയും ചെയ്തു. പോലീസ് കസ്റ്റഡിയില്‍ ഉള്ളസമയത്തും അബ്ദുള്ളക്കുട്ടി വിളിച്ചിരുന്നുവെന്ന് സരിത വെളിപ്പെടുത്തു.
മന്ത്രിമാരുമായുള്ള തന്റെ ബന്ധങ്ങളെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല. യുഡിഎസ് സര്‍ക്കാര്‍ തനിക്ക് ഒരു സഹായവും ചെയ്തിട്ടില്ല. ഉപദ്രവിക്കുക മാത്രമാണ് ചെയ്തത്. കാര്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തും-സരിത പറഞ്ഞു.
കേരളത്തിലെ പല പ്രമുഖരായ രാഷ്ട്രീയക്കാരുടേയും ഉറക്കം നഷ്ടപ്പെടുന്ന രാത്രികളായിരിക്കും ഇനി വരാന്‍ പോകുന്നത് എന്നും സരിത പറഞ്ഞു. താന്‍ ഇത്രനാളും ഉറങ്ങിയില്ല, ഇനി ചിലര്‍ ഉറങ്ങാതിരിക്കട്ടെ എന്നും സരിത പറഞ്ഞു.
പലരും മോശമായി പെരുമാറിയിട്ടുണ്ട്. ഇപ്പോള്‍ എംഎല്എമാരായിട്ടുള്ളവരും എക്സ് എംഎല്‍എമാരും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട്. ഇതില്‍ പല രാഷ്ട്രീയപാര്‍ട്ടിക്കാരും ഉണ്ടെന്നും സരിത പറയുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications