കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണം: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സരിതാ നായര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ സ്മൃതി ഇറാനിയോട് തോല്‍ക്കേണ്ടി വന്നെങ്കിലും വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിജയത്ത്. 431770 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിക്ക് വയനാട്ടിലെ ജനങ്ങള്‍ നല്‍കിയത്. സംസ്ഥാന ചരിത്രത്തില്‍ ഇന്നുവരേയുള്ളതില്‍ ഏറ്റവും വലിയു ഭൂരിപക്ഷമാണ് ഇത്.

<strong>തിരിച്ചടിയേറ്റെങ്കിലും സിപിഎമ്മിന് ദേശീയ പദവി നഷ്ടമാകില്ല; കരുത്തായത് തമിഴ്നാട്ടിലെ മികച്ച വിജയം</strong>തിരിച്ചടിയേറ്റെങ്കിലും സിപിഎമ്മിന് ദേശീയ പദവി നഷ്ടമാകില്ല; കരുത്തായത് തമിഴ്നാട്ടിലെ മികച്ച വിജയം

പോള്‍ ചെയ്ത വോട്ടിന്‍റെ 70 ശതമാനത്തിനടുത്താണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി കരസ്ഥമാക്കിയത്. 1089899 വോട്ടുകളാണ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍. ഇതില്‍ 705999 വോട്ടുകളാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് ലഭിച്ചത്. ഇതിനിടെയാണ് രാഹുലിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയുള്ള വിജയത്തിനെതിരെ സരിതാ നായര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ഇത്രവലിയ വിജയം

ഇത്രവലിയ വിജയം

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ വിജയം പാര്‍ട്ടി നേരത്തെ തന്നെ നൂറ് ശതമാനം ഉറപ്പിച്ചതായിരുന്നെങ്കിലും ഇത്രവലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. രാഹുലിന്‍റെ ഭൂരിപക്ഷത്തിന്‍റെ പകുതിയോളം വോട്ടുകള്‍ മാത്രമാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പിപി സുനീറിന് നേടാന്‍ കഴിഞ്ഞത്. 274597 വോട്ടാണ് സുനീറിന് ലഭിച്ചത്.

തുഷാര്‍ വെള്ളാപ്പള്ളി

തുഷാര്‍ വെള്ളാപ്പള്ളി

രാഹുലിന്‍റെ വരവോടെ തൃശൂരില്‍ നിന്നും വയനാട്ടിലേക്ക് മത്സരിക്കാന്‍ എത്തിയ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കാണ് ഏറ്റവും വലിയ തിരിച്ചടിയേറ്റത്. രാഹുലിനെതിരെ മത്സരിച്ച തുഷാറിന് കെട്ടിവെച്ച കാശ് പോലും നേടാന്‍ കഴിഞ്ഞില്ല. തുഷാര്‍ വെള്ളാപ്പള്ളി നേടിയത് 78816 വോട്ട് മാത്രം.

സരിതാ നായരുടെ നീക്കം

സരിതാ നായരുടെ നീക്കം

രാഹുലിന്‍റെ വയനാട്ടിലെ വിജയത്തില്‍ യുഡിഎഫ് ആഹ്ളാദം തുടരുന്നതിനിടയിലാണ് വയനാട്ടിലെ വിജയത്തിനെതിരെ കോടതിയെ സമീപിക്കാന്‍ സരിതാ നായര്‍ നീക്കം തുടങ്ങിയത്. വയനാട്ടിലെ തന്‍റെ പത്രിക തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് സരിതാ നായര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍

അമേഠിയില്‍ തന്‍റെ പത്രിക യാതോരു ബുദ്ധിമുട്ടും ഇല്ലാതെ സ്വീകരിക്കുകയും വയനാട്ടില്‍ തള്ളുകയും ചെയ്തതിനാല്‍ വയനാട്ടിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് സരിതാ നായരുടെ ആവശ്യം. ഹൈക്കോടതിയിലാണ് കേസ് കൊടുക്കുന്നത്. തിരഞ്ഞെടുപ്പ് അന്യായമായാണ് കേസ് ഉന്നയിക്കുന്നത്.

തിരഞ്ഞെടുപ്പ് റദ്ദാക്കണം

തിരഞ്ഞെടുപ്പ് റദ്ദാക്കണം

വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ വിജയിയായി തിരഞ്ഞെടുത്ത തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് ആവശ്യം. വയനാട്ടിലും ഏറണാകുളത്തും സരിതാ നായര്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നുവെങ്കിലും രണ്ടിടത്തും പത്രിക തളളിപ്പോവുകയായിരുന്നു.

പത്രിക തള്ളിയത്

പത്രിക തള്ളിയത്

ചില കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ പത്രിക തള്ളുകയായിരുന്നു. വയനാട്ടിലെയും ​എറണാകുളത്തേയും നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ സരിത് നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.

പച്ചമുളക് ചിഹ്നം

പച്ചമുളക് ചിഹ്നം

വയനാട്ടിലെ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും സരിതാ നായര്‍ പത്രിക സമര്‍പ്പിച്ചത്. സൂക്ഷമ പരിശോധനകള്‍ക്ക് ശേഷം അമേഠിയിലെ പത്രിക സ്വീകരിക്കുകയും പച്ചമുളക് തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിക്കുകയും ചെയ്തു.

വോട്ടുനില

വോട്ടുനില

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിക്കുമൊപ്പം അമേഠിയില്‍ മത്സരത്തിനിറങ്ങിയ സരിത എസ് നായരുടെ വോട്ടുനിലയുടെ വിവരങ്ങളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. കേരളത്തില്‍ നിന്ന് യുപിയില്‍ ചെന്ന് മത്സരിച്ചിട്ടും അഞ്ഞൂറിലേറെ വോട്ടുകളാണ് മണ്ഡലത്തില്‍ സരിത സ്വന്തമാക്കിയത്.

569

569

രാഹുല്‍ ഗാന്ധിയെ അമ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരാജയപ്പെടുത്തിയ മണ്ഡലത്തില്‍ 569 വോട്ടുകളാണ് സരിതാ നായര്‍ക്ക് ലഭിച്ചത്. വിജയിക്കുകയല്ല തന്റെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിന്റെ ലക്ഷ്യമെന്ന് നേരത്തേ സരിത അഭിപ്രായപ്പെട്ടിരുന്നു

English summary
saritha s nair against rahul gandhi's wayanad victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X