എല്ലാവരേയും പറ്റിച്ച സരിതയെ ഫെനി ബാലകൃഷ്ണന്‍ പറ്റിച്ചോ?
കൊച്ചി: ഫെനി ബാലകൃഷ്ണനെ ഓര്‍മയില്ലേ... സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ അഭിഭാഷകന്‍. കേരളത്തെ പല ദിവസങ്ങളില്‍ മുള്‍മുനയില്‍ നിര്‍ത്തിയ ആള്‍... സരിതക്ക് എല്ലാ കേസുകളിലും ജാമ്യം വാങ്ങിക്കൊടുത്ത മിടുക്കന്‍... പല കേസുകളും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിച്ച തന്ത്രജ്ഞന്‍...
ആ ഫെനി ബാലകൃഷ്ണന്‍ തന്നെ സരിതയെ പറ്റിച്ചാലോ... മറ്റാരുമല്ല, സരിത തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതും ബാര്‍ കൗണ്‍സിസലിന് നല്‍കിയ, ഔദ്‌യോഗിക സ്വഭാവമുള്ള മൊഴിയില്‍ ആണ് ഇക്കാര്യം പറയുന്നത്.

സരിത എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി 22 പേജുള്ളത് തന്നെയായിരുന്നുവെന്ന് അംഗീകരിക്കുന്നുണ്ട് ഇപ്പോള്‍. അത് അട്ടിമറിച്ചതിന് പല പ്രമുഖരും കോടിക്കണക്കിന് രൂപ നല്‍കിയിരുന്നുവത്രെ. എന്നാല്‍ സരിത അപ്പോള്‍ റിമാന്‍ഡിലായിരുന്നു. ഈ സമയത്ത് പണം മുഴുവന്‍ കൈകാര്യം ചെയ്തത് ഫെനി ബാലകൃഷ്ണനായിരുന്നു. ഇതിനിടെ കുറേ പണം ഫെനി തട്ടിയെടുത്തിട്ടുണ്ടെന്നാണ് സരിതയുടെ ആരോപണം.
സോളാര്‍ കേസില്‍ പലര്‍ക്കും ഇനിയും പണം നല്‍കാനുണ്ടെന്ന് സരിത പറയുന്നു. ഫെനിയോട് ആവശ്യപ്പെട്ടിട്ടും പണം തിരിച്ച് കിട്ടിയിട്ടില്ലെന്നും സരിത നല്‍കിയ മൊഴിയില്‍ ഉണ്ട്.
സോളാര്‍ കേസില്‍ സരിതയുടെ അഭിഭാഷകനാ ഫെനി ബാലകൃഷ്ണന്റെ ഇടപെടലുകള്‍ അഭിഭാഷകവൃത്തിക്ക് യോജിച്ചതല്ലെന്ന നിലപാടിലാണ് ബാര്‍ കൗണ്‍സില്‍. ഇതിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് സരിത മൊഴി നല്‍കിയിട്ടുള്ളത്. സരിത ഉന്നതരുമായി ശാരീരിക ബന്ധം പുലര്‍ത്തുന്ന ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്ന് പറഞ്ഞ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യുവിനെതിരേയും ബാര്‍ കൗണ്‍സിലിന്റെ അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications