കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത എസ് നായരുടെ ഞെട്ടിപ്പിയ്ക്കുന്ന മൊഴി: ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം കോഴ നല്‍കി

Google Oneindia Malayalam News

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് നിര്‍ണായക വഴിത്തിരിവിലേയ്ക്ക്. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ ആര്യാടന്‍ മുഹമ്മദിനെതിരെയാണ് ഇപ്പോള്‍ സരിത എസ് നായര്‍ രംഗത്തെത്തിയിരിയ്ക്കുന്നത്.

വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് സരിത സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയിരിയ്ക്കുന്ന മൊഴി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടതെന്നും സരിത എസ് നായര്‍ വ്യക്തമാക്കുന്നു.

ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടത് രണ്ട് കോടി രൂപയായിരുന്നു എന്നാണ് സരിത മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ പിന്നീടിത് ഒരു കോടി രൂപയാക്കി കുറച്ചുവെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി നല്‍കിയ മൊഴിയും ഇതോടെ പൊളിയും എന്ന് ഉറപ്പായിക്കഴിഞ്ഞു.

മുഖ്യന്‍ പറഞ്ഞിട്ട്

മുഖ്യന്‍ പറഞ്ഞിട്ട്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കണ്ടതെന്ന് സരിത വ്യക്തമാക്കുന്നു.

രണ്ട് കോടി ചോദിച്ചു

രണ്ട് കോടി ചോദിച്ചു

സോളാര്‍ പദ്ധതിയുമായി സഹകരിയ്ക്കാന്‍ ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടത് രണ്ട് കോടി രൂപയായിരുന്നു എന്നും സരിത സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കി.

 ഒരു കോടിയില്‍ ഉറപ്പിച്ചു

ഒരു കോടിയില്‍ ഉറപ്പിച്ചു

ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു കോടി രൂപ നല്‍കാം എന്ന ധാരണയില്‍ എത്തി. രണ്ട് ഘട്ടമായി 40 ലക്ഷം രൂപ നല്‍കിയെന്നും സരിത പറയുന്നു.

നേരിട്ട് കൈമാറി

നേരിട്ട് കൈമാറി

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സാന്നിധ്യത്തിലാണ് ആദ്യം 25 ലക്ഷം രൂപ നല്‍കിയത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനാണ് പണം കൈമാറിയതെന്നും സരിത മൊഴി നല്‍കി.

മടക്കി ചോദിച്ചു

മടക്കി ചോദിച്ചു

ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ആര്യാടന്‍ മുഹമ്മദിനോട് പണം തിരികെ ചോദിച്ചു എന്നും സരിത പറയുന്നു. എന്നാല്‍ ആര്യാടന്‍ പണം തിരികെ നല്‍കിയില്ലെന്നാണ് സരിത പറയുന്നത്.

 മുഖ്യമന്ത്രി പറഞ്ഞത് നുണയോ?

മുഖ്യമന്ത്രി പറഞ്ഞത് നുണയോ?

സരിതയെ മൂന്ന് തവണയേ കണ്ടിട്ടുള്ളൂ, വലിയ പരിചയം ഒന്നും ഇല്ല എന്നൊക്കെ ആണ് ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്. സരിതയുടെ മൊഴി സത്യമെങ്കില്‍ ഉമ്മന്‍ ചാണ്ടി നുണപറയുകയായിരുന്നോ?

English summary
Saritha S Nair alleges that she gave 40 lakh rupees to Minister Arydan Mohammed as brib.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X