കേരളം ഞെട്ടി!!! ഉമ്മന്‍ ചാണ്ടി ചോദിച്ചത് ഏഴ് കോടി... 1.90 കോടി കൊടുത്തുവെന്ന് സരിത
കൊച്ചി: രാഷ്ട്രീയ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ച് ഇരിയ്ക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ അതിഗുരുതരമായ ആരോപണം ആണ് സരിത എസ് നായര്‍ ഉന്നയിച്ചിരിയ്ക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ കോഴ നല്‍കിയെന്ന് സരിത എസ് നായര്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കി. രണ്ട് തവണയായിട്ടാണ് പണം നല്‍കിയതെന്നും സരിത വ്യക്തമാക്കുന്നു.
ദില്ലിയില്‍ വച്ചും തിരുവനന്തപുരത്ത് വച്ചുമാണ് പണം കൈമാറിയത്. ദില്ലിയിലെ തന്റെ സഹായിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിയ്ക്കുന്ന തോമസ് കുരുവിളയ്ക്കാണ് പണം നല്‍കിയിട്ടുള്ളതെന്നാണ് സരിത പറയുന്നത്.

മുഖ്യമന്ത്രിയ്ക്ക് വേണ്ടി
മുഖ്യമന്ത്രിയ്ക്ക് വേണ്ടി പണം ആവശ്യപ്പെട്ടത് പേഴ്‌സണല്‍സ്റ്റാഫ് അംഗമായ ജിക്കുമോന്‍ ആയിരുന്നു എന്നാണ് സരിത പറഞ്ഞത്.

ചോദിച്ചത് ഏഴ് കോടി
സോളാര്‍ ഇടപാടില്‍ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിയ്ക്കാന്‍ ഏഴ് കോടി രൂപ മുഖ്യമന്ത്രിയ്ക്ക് നല്‍കണം എന്നാണ് ജിക്കുമോന്‍ ആവശ്യപ്പെട്ടത് എന്ന് പറയുന്നു.

പണം നല്‍കിയത്
ദില്ലിയില്‍വച്ചും തിരുവനന്തപുരത്ത് വച്ചും ആണ് മുഖ്യമന്ത്രിയ്ക്കുള്ള കോഴപ്പണം കൈമാറിയതെന്ന് സരിത വ്യക്തമാക്കുന്നു.

തോമസ് ചാണ്ടി
ദില്ലിയിലെ തന്റെ സഹായി എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ സോളാര്‍ ക്മ്മീഷന് മുന്നില്‍ സമ്മതിച്ച ആളാണ് തോമാസ് ചാണ്ടി. ഈ തോമസ് ചാണ്ടിയ്ക്ക് പണം നല്‍കി എന്നാണ് സരിത പറയുന്നത്.

ആദ്യം ഒരുകോടി
ദില്ലി ചാന്ദ്‌നി ചൗക്കില്‍, കാറിനുള്ളില്‍ വച്ചാണ് തോമസ് ചാണ്ടിയ്ക്ക് ആദ്യ ഗഡു ആയി 1.10 കോടി രൂപ നല്‍കിയതെന്ന് സരിത പറയുന്നു. എണ്‍പത് ലക്ഷം രൂപ തോമസ് കുരുവിളയ്ക്ക് നല്‍കിയത് തിരുവനന്തപുരത്ത് വച്ചാണ്.

ജയിലില്‍ ആകുന്നതിന് മുമ്പ്
അറസ്റ്റ് ചെയ്യപ്പെടുന്നതിന് 14 ദിവസം മുമ്പാണ് മുഖ്യമന്ത്രിയ്ക്കുള്ള കോഴയുടെ രണ്ടാം ഗഡു നല്‍കിയതെന്നും സരിത എസ് നായര്‍ പറയുന്നു.

എന്തായി... മുഖ്യന്റെ ചോദ്യം
2012 ഡിസംബര്‍ 27 നാണ് ആദ്യഗഡു നല്‍കിയത്. ദില്ലി വിജ്ഞാന്‍ ഭവനില്‍ വച്ച് കണ്ടപ്പോള്‍ 'എന്തായി' എന്നും 'കാര്യങ്ങള്‍ കുരുവിളയോട് സംസാരിച്ചാല്‍ മതി'യെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് സരിതയുടെ മൊഴി.

എല്ലാ സഹായവും
സോളാര്‍ പദ്ധതിയ്ക്ക് എല്ലാ സഹായങ്ങളും മുഖ്യമന്ത്രി വ്ഗാദനം ചെയ്തിരുന്നതായും സരിത എസ് നായര്‍.

വിളിയ്ക്കാന്‍ പറഞ്ഞതും മുഖ്യന്‍
ജോപ്പന്റെ ഫോണിലേയ്ക്ക് വിളിയ്ക്കാന്‍ ആവശ്യപ്പെട്ടതും ഉമ്മന്‍ ചാണ്ടി തന്നെ ആയിരുന്നു എന്നാണ് സരിത എസ് നായര്‍ പറയുന്നത്.

നുണപറയുന്നതാര്?
ഈ വിഷയത്തില്‍ ആരാണ് നുണപറയുന്നത്...? സരിത എസ് നായരോ അതോ കേരള മുഖ്യമന്ത്രിയോ...?












Click it and Unblock the Notifications