ജയരാജനെതിരെ പറയിപ്പിച്ചതും ഉമ്മന്‍ ചാണ്ടിയെന്ന് സരിത... ഇനി എന്തൊക്കെ?
കൊച്ചി: സരിത എസ് നായര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എല്ലാം തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് എതിരെയാണ്. അടുത്തകാലം വരെ പിതൃതുല്യനെന്ന് വിശേഷിപ്പിച്ച ഉമ്മന്‍ ചാണ്ടി എങ്ങനെ സരിതയുടെ ശത്രുവായി എന്നത് രാഷ്ട്രീയ കേരളം പഠിയ്‌ക്കേണ്ട കാര്യം തന്നെയാണ്.
ഇപി ജയരാജനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആണെന്നാണ് സരിത ഇപ്പോള്‍ പറയുന്നത്. ഇപി ജയരാജന്‍ തന്നെ വിളിച്ചിട്ടില്ലെന്നും സരിത സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞു.

ഇപി ജയരാജന്‍ പറഞ്ഞിട്ട് എന്ന് പറഞ്ഞാണ് പ്രശാന്ത് എന്ന വ്യക്തി തന്നെ സമീപിച്ചത്. സോളാര്‍ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ പത്ത് കോടി രൂപ തരാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ തന്നെ സമീപിച്ച ആളെ അന്ന് തന്നെ വിശ്വാസം തോന്നിയിരുന്നില്ലെന്നാണ് സരിത പറയുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇപി ജയരാജനെതിരെ പറഞ്ഞതെന്നും സരിത വ്യക്തമാക്കി. സോളാര്‍ കമ്മീഷനെതിരെ ഹൈക്കോടതിയെ സമീപിയ്ക്കാന്‍ നിര്‍ദ്ദേശിച്ചത് മുഖ്യന്ത്രിയുടെ ഓഫീസ് ആണെന്ന അതി ശക്തമായ ആരോപണവും സരിത എസ് നായര്‍ കമ്മീഷന് മുന്നില്‍ നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications