സരിത സോളാര്‍ കമ്മീഷനില്‍ എത്തുന്നത് കൊച്ചിയിലെ ക്വട്ടേഷന്‍ സംഘത്തിനൊപ്പം?
കൊച്ചി: സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കാനെത്തിയ സരിത എസ് നായര്‍ക്ക് സംരക്ഷണം നല്‍കുന്നത് കൊച്ചിയിലെ ഒരു ക്വട്ടേഷന്‍ സംഘമോ. സരിതയ്‌ക്കൊപ്പം എത്തുന്നവരില്‍ ചിലര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നും ഇവര്‍ സരിതയ്ക്ക് സംരക്ഷണം നല്‍കുന്നതിന് എത്തുന്നതാണെന്നുമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത്.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ സരിത സംസാരിയ്ക്കുമ്പോള്‍ സരിതയ്ക്ക് സംരക്ഷണ വലയം തീര്‍ക്കുന്നത് പോലെ നില്‍ക്കുന്നവരാണ് ക്വട്ടേഷന്‍ സംഘമെന്നാണ് കഥ. സരിതയെ സ്വാധീനിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ ചിലര്‍ ഈ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതാണെന്നും കഥ പ്രചരിയ്ക്കുന്നുണ്ട്. എന്തായാലും ഭീഷണി ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കിയ സരിത ഒരു മുന്‍കരുതല്‍ എടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

കൊച്ചിയിലെ
കൊച്ചി, പനമ്പിള്ളി നഗറിലുള്ള ഒരു ക്വട്ടേഷന്‍ സംഘമാണ് സരിതയ്ക്ക് സംരക്ഷണം ഒരുക്കുന്നതെന്നാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്.

പിന്‍ബലം
അടുത്തിടെയായി കൊച്ചിയിലെത്തുന്ന സരിതയ്ക്ക് ഈ സംഘത്തിന്റെ പിന്‍ബലമുണ്ടത്രേ

സ്വാധീനം തടയാന്‍
സരിതയെ സ്വാധീനിയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഈ ശ്രമം തടയാന്‍ വേണ്ടിയാണ ്‌സംഘത്തെ ചിലര്‍ നിയോഗിച്ചതെന്നും കേള്‍ക്കുന്നു.

രാഷ്ട്രീയത്തിന്
രാഷ്ട്രീയത്തിന് അതീതമായി ചിലബന്ധങ്ങള്‍ ഉള്ളവരാണേ്രത ഈ സംഘത്തിലുള്ളത്.

പറയുമായിരിയ്ക്കും
തന്നെപ്പറ്റിയുള്ള മാധ്യമ വാര്‍ത്തകള്‍ ഒന്നും തന്നെ മിസ് ചെയ്യാത്ത സരിത ക്വട്ടേഷന്‍ സംഘമാണോ ഒപ്പമുള്ളതെന്ന് വൈകാതെ പറയുമായിരിയ്ക്കും.












Click it and Unblock the Notifications