സരിത എസ് നായർക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ സംഘം കാറിന്റെ ചില്ല് തകർത്തു, ക്വട്ടേഷനെന്ന് സരിത...
കൊച്ചി: സരിത എസ് നായർക്ക് നേരെ ആക്രമണം. കൊച്ചിയിൽ കാറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി സരിതാ എസ് നായരുടെ പരാതി. തനിക്കെതിരെ ആരോ നൽകിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പോലീസിൽ പരാതി നൽകി.
കൊച്ചി ചക്കരപ്പറമ്പ് പരിസരത്ത് വെച്ച് കാറിന്‍റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ആക്രമണത്തിൽ കാറിന്‍റെ ഇടതുവശത്തെ ഗ്ലാസ് തകർന്നുവെന്നും പല ഭാഗങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചുവെന്നും സരിത പറഞ്ഞു.

അക്രമികൾ തന്‍റെ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ അതിന് മുതിരാതെ നേരെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നും സരിത പറഞ്ഞു.ബുള്ളറ്റിലെത്തിയ ആൾ മുഖം മറച്ചിരുന്നില്ലെന്നും അയാളെ വ്യക്തമായി തിരിച്ചറിഞ്ഞെന്നും സരിത പോലീസിന് മൊഴി നൽകി.
തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് തന്‍റെ കാറിന് നേരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടതെന്ന് സരിത പരാതിയിൽ പറയുന്നു. ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള ബുള്ളറ്റിന്‍റെ നമ്പർ പോലീസിന് കൈമാറിയതായി സരിത പറഞ്ഞു.












Click it and Unblock the Notifications